അക്ഷയ് കുമാറിന് ആശ്വസിക്കാം, പേര് പോലെ ബോക്സ് ഓഫീസിലും പടം ഹൗസ്ഫുൾ തന്നെ, കളക്ഷൻ കണക്കുകൾ

ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നീ രണ്ട് പതിപ്പുകളാണ് ചിത്രത്തിന്റേതായി തിയേറ്ററിലെത്തിയത്

dot image

ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. ഫ്രാഞ്ചൈസിയിലെ അഞ്ചാം ഭാഗം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. ആദ്യ മൂന്ന് ദിവസം പിന്നിടുമ്പോൾ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്‌ചവെക്കുന്നത്. ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി എന്ന സംഖ്യയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്.

ഹൗസ്ഫുൾ 5 ആദ്യ മൂന്ന് ദിവസങ്ങൾ കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസിൽ 87 കോടി രൂപ കളക്ഷൻ നേടിയെന്നാണ് സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യ ദിനത്തിൽ 24 കോടിയായിരുന്നു സിനിമയുടെ കളക്ഷനെങ്കിൽ രണ്ടാം ദിനം അത് 31 കോടിയായി. മൂന്നാം ദിവസം മാത്രം സിനിമ 32 കോടി കളക്ഷൻ നേടി.

ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നീ രണ്ട് പതിപ്പുകളാണ് ചിത്രത്തിന്റേതായി തിയേറ്ററിലെത്തിയത്. രണ്ട് പതിപ്പിന്റെയും ക്ലൈമാക്‌സും വ്യത്യസ്തമാണ്. ഒരു ക്രൈം കോമഡി സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ ആരാണ് കൊലയാളി എന്നതാണ് സസ്പെൻസ്. ചിത്രത്തിന്റെ രണ്ട് വേർഷനുകളിലും വ്യത്യസ്ത ആളുകളാണ് കൊലയാളികളാകുന്നത്.

അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്‌വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Content Highlights: Housefull 5 movie collection report

dot image
To advertise here,contact us
dot image