
കൈതിയിലൂടെ സംവിധായകന്‍ ലോകേഷ് കനകരാജ് തുടക്കം കുറിച്ച് സിനിമാറ്റിക് യൂണിവേഴ്‌സായ എല്‍ സി യുവിലെ അടുത്ത ചിത്രമാണ് ബെൻസ്. രാഘവ ലോറൻസ് നായകനാകുന്ന സിനിമയുടെ ഒരു വമ്പൻ അപ്‌ഡേറ്റ് ഇന്നലെ പുറത്തുവന്നിരുന്നു. നിവിൻ പോളിയെ വില്ലനായി അവതരിപ്പിച്ചുകൊണ്ടുള്ള സിനിമയുടെ പ്രോമോ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. എന്നാൽ നിവിൻ പോളിയോടൊപ്പം ചർച്ചയാകുന്ന മറ്റൊരു പേര് കൂടിയുണ്ട്, സംഗീത സംവിധായകൻ സായ് അഭ്യങ്കർ.
ടീസർ വീഡിയോയിലെ സായ് അഭ്യങ്കറിൻ്റെ തീം സോങ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. മികച്ച അഭിപ്രായമാണ് മ്യൂസിക്കിന് ലഭിക്കുന്നത്. അടുത്ത അനിരുദ്ധ് ആണ് സായ് അഭ്യങ്കർ എന്നും സിനിമയുടെ മൂഡിനെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സായിയുടെ മ്യൂസിക്കിന് സാധിച്ചെന്നുമാണ് കമന്റുകൾ. നിരവധി പേരാണ് ടീസർ റിലീസിന് പിന്നാലെ സായ് അഭ്യങ്കറിനെ അഭിനന്ദിച്ച് ട്വീറ്റുമായി എത്തിയത്. 'കാട്ച്ചി സേര', 'ആസ കൂടാ' തുടങ്ങിയ ഗാനങ്ങളിലൂടെയാണ് സായ് അഭ്യങ്കർ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുന്നത്. ഇരു ഗാനങ്ങളും യൂട്യൂബിൽ 100 മില്യൺ വ്യൂസിന് മേലെ സ്വന്തമാക്കുകയും സോഷ്യൽ മീഡിയയിലാകെ ട്രെൻഡ് ആകുകയും ചെയ്തിരുന്നു. ഇതോടെ വളരെ പെട്ടെന്നാണ് സായ് സെൻസേഷൻ ആയി മാറിയത്.
Music 🔥🔥🔥 By #SaiAbhyankkar #ThugLifeFDFS #BenzCastReveal #thuglife #SilambarasanTR #FahadhFaasil #ThuglifeFromJune5 https://t.co/Xx7RNhLFC8
— balamurugan (@chefbalaa) June 4, 2025
This announcement from #Benz was sick🥵
— PoV (@PoV8055) June 4, 2025
Watching #Nivin in a proper mainstream will be a feast for many...#SaiAbhyankkar what beast you've created man🤤🔥 pic.twitter.com/EcXAjEsct8
നിരവധി സിനിമകളാണ് ഇനി സായ് അഭ്യങ്കറിൻ്റെ സംഗീതത്തിൽ പുറത്തിറങ്ങിരിക്കുന്നത്. അതിൽ ആദ്യ സിനിമയാണ് 'ബെൻസ്'. രാഘവ ലോറൻസും നിവിൻ പോളിയും പ്രധാന വേഷത്തിൽ എത്തുന്ന ബെൻസ് നിർമിക്കുന്നത് പാഷൻ സ്റ്റുഡിയോ, ദി റൂട്ട്, ജി സ്ക്വാഡ് എന്നിവയ്ക്ക് കീഴിൽ സുധൻ സുന്ദ്രനം, ലോകേഷ് കനകരാജ്, ജഗദീഷ് പളനിസാമി എന്നിവർ ചേർന്നാണ്. സൂര്യ നായകനായി എത്തുന്ന സൂര്യ 45, സിലമ്പരശൻ ചിത്രം എസ്ടിആർ 49, അല്ലു അർജുൻ-അറ്റ്ലീ ഒന്നിക്കുന്ന 600 കോടിയുടെ ചിത്രം, പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന 'ഡ്യൂഡ്' എന്നിവയാണ് ഇനി സായ് അഭ്യങ്കറിൻ്റെ സംഗീതത്തിൽ പുറത്തിറങ്ങാനുള്ള സിനിമകൾ.
Content Highlights: Sai Abhyankar music goes viral after Benz Nivin pauly Teaser