
കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ആക്ഷൻ ചിത്രമാണ് 'വിക്രം'. ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി പുറത്തിറങ്ങിയ സിനിമയ്ക്ക് വമ്പൻ വരവേൽപ്പായിരുന്നു ലഭിച്ചത്. മികച്ച പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിലും വമ്പൻ നേട്ടമുണ്ടാക്കാനായി. കമൽ ഹാസന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ ചിത്രമായി വിക്രം മാറി. ചിത്രം പുറത്തിറങ്ങി മൂന്ന് വർഷം കഴിയുമ്പോൾ മറ്റൊരു ജൂൺ റിലീസുമായി കമൽ ഹാസൻ എത്തുകയാണ്.
ഇത്തവണ ഇതിഹാസ സംവിധായകൻ മണിരത്‌നത്തിന്റെ ഒപ്പമാണ് കമൽ ഹാസൻ എത്തുന്നത്. 36 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന തഗ് ലൈഫ് നാളെ തിയേറ്ററിലെത്തും. കമൽ ഹാസൻ നായകനായി എത്തുന്ന സിനിമയിൽ സിലമ്പരശനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആദ്യ ദിവസം മികച്ച കളക്ഷൻ തന്നെ സിനിമയ്ക്ക് നേടാനാകും എന്നാണ് പ്രതീക്ഷ. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 255 ൽ കൂടുതൽ സ്‌ക്രീനുകളിൽ സിനിമ എത്തുന്നതായി അണിയറപ്രവർത്തകർ അറിയിച്ചു. വിക്രം നേടിയ 430 കോടിയെന്ന കളക്ഷനെ തഗ് ലൈഫിന് മറികടക്കാനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
തഗ് ലൈഫിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് നേടാനാനായത്. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം. ജൂൺ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
#Vikram Final Box Office Collection :-
— Box Office - South India (@BoxOfficeSouth2) June 2, 2025
Tamil Nadu : ₹184.30 Cr
Kerala : ₹40.15 Cr
Andhra & Nizam : ₹38.90 Cr
Karnataka : ₹26.25 Cr
Rest of India : ₹18.25 Cr
Overseas : ₹122.75 Cr / $15.71 Mn
Total Worldwide Gross : ₹430.60 Cr#3YearsOfVikram pic.twitter.com/nhVsWQrUkZ
അതേസമയം, 2022 ജൂൺ 3 ന് പുറത്തിറങ്ങിയ വിക്രത്തിൽ സൂര്യ, വിജയ് സേതുപതി, ഗായത്രി, ഫഹദ് ഫാസിൽ, ചെമ്പൻ വിനോദ് തുടങ്ങിയവരും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നും 184.30 കോടി നേടിയ സിനിമ കേരളത്തിൽ നിന്നും വാരികൂട്ടിയത് 40 കോടി രൂപയാണ്. ചിത്രത്തിന്റെ മേക്കിങ്ങിനും ആക്ഷൻ സീനുകൾക്കും സൂര്യയുടെ കാമിയോ വേഷത്തിനും വലിയ വരവേൽപ്പാണ് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ലോകേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Will Thug Life cross Vikram worldwide collection?