തിയേറ്ററിൽ സാധിച്ചില്ല, ഒടിടിയിൽ ആഘോഷം തീർക്കുമോ ജാട്ട്; സണ്ണി ഡിയോൾ ചിത്രം സ്ട്രീമിങ്ങിന്

ഏപ്രിൽ 10 നാണ് ജാട്ട് തിയേറ്ററുകളിലെത്തിയത്

dot image

ബോളിവുഡ് സൂപ്പർതാരം സണ്ണി ഡിയോളിനെ നായകനാക്കി തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനി ഒരുക്കിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ജാട്ട്'. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് തിയേറ്ററിൽ സമ്മിശ്ര പ്രതികരണം മാത്രമാണ് നേടിയത്. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

നെറ്റ്ഫ്ലിക്സിലൂടെ ജൂൺ അഞ്ച് മുതലാണ് സിനിമ സ്ട്രീം ചെയ്യുക. ഹിന്ദിക്കൊപ്പം തെലുങ്ക് ഭാഷയിലും സിനിമ ലഭ്യമാകും. ഏപ്രിൽ 10 നാണ് ജാട്ട് തിയേറ്ററുകളിലെത്തിയത്.

100 കോടി ബജറ്റിലെത്തിയ സിനിമ തിയേറ്ററുകളിൽ നിന്ന് 117 കോടിയിലധികം രൂപ നേടി. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിൾ മീഡിയ ഫാക്ടറിയുടെ ടി.ജി.വിശ്വപ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമിച്ചത്. രൺദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, സയാമി ഖേർ, റെജീന കസാന്ദ്ര എന്നിവരാണ് ജാട്ടിലെ മറ്റു പ്രധാന താരങ്ങൾ.

അതേസമയം ചിത്രത്തിന് ഒരു രണ്ടാം ഭാഗവും അനൗൺസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സ് തന്നെയാണ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ഒന്നാം ഭാഗത്തേക്കാൾ വലിയ ബഡ്ജറ്റിലാകും ഈ സീക്വൽ ഒരുങ്ങുന്നതെന്നാണ് സൂചന. ഗോപിചന്ദ് മലിനേനി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

Content Highlights: Sunny Deol movie Jaatt to strean in OTT

dot image
To advertise here,contact us
dot image