ചെയ്തത് രണ്ട് സീനുകൾ, പക്ഷെ അത് ഗംഭീരമാക്കി; ഛോട്ടാ മുംബൈയിലെ അന്നത്തെ യുവനടനെ കുറിച്ച് മണിയൻപിള്ള രാജു

സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും വമ്പന്‍ ആവേശമാണ് റീ റിലീസ് സമയത്തുള്ളത്

dot image

മലയാളത്തിലെ എക്കാലത്തെയും മികച്ച എന്‍ടര്‍ടെയ്ന്‍മെന്റ് ചിത്രങ്ങളിലൊന്നാണ് അന്‍വര്‍ റഷീദിന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രം ഛോട്ടാ മുംബൈ. 2007ല്‍ പുറത്തിറങ്ങിയ ഛോട്ടാ മുംബൈ റീ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍.

പ്രേക്ഷകരോടൊപ്പം തന്നെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും വമ്പന്‍ ആവേശമാണ് റീ റിലീസ് സമയത്തുള്ളത്.

ഇപ്പോഴിതാ റീ റിലീസിനോട് അനുബന്ധിച്ച് സംസാരിക്കുകയാണ് പ്രൊഡ്യൂസര്‍ കൂടിയായ മണിയന്‍പിള്ള രാജു. രാജമാണിക്യത്തില്‍ അഭിനയിക്കുമ്പോള്‍ തന്നെ അന്‍വര്‍ റഷീദിന്റെ കാലിബര്‍ മനസിലായെന്നും മോഹന്‍ലാലുമൊത്ത് സിനിമ ചെയ്യാമെന്ന് അന്‍വര്‍ റഷീദിനോട് അന്ന് തന്നെ പറഞ്ഞിരുന്നതായും മണിയന്‍പിള്ള രാജു പറഞ്ഞു.

ഛോട്ടാ മുംബൈയില്‍ രണ്ട് സീനില്‍ മാത്രമെ ഉള്ളായിരുന്നുവെങ്കിലും മികച്ച രീതിയില്‍ സുരാജ് വെഞ്ഞാറമൂട് ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. 'ആ സിനിമയില്‍ അഭിനയിച്ച ഒരാളാണ് സുരാജ് വെഞ്ഞാറമൂട്. അവന്‍ അന്ന് ഓരോ കഥാപാത്രങ്ങളിലൂടെ ഒരു അപ്കമിങ് നടനമായി കയറി വരുന്ന സമയമായിരുന്നു. സുനിയെന്ന കഥാപാത്രമാണ് ഇതില്‍ ചെയ്തത്. ആകെ രണ്ട് സീനുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളൂ പക്ഷെ പുള്ളി അത് നന്നായിട്ട് തന്നെ ചെയ്തു. മികച്ച രീതിയില്‍ അഭിനയിച്ചു,' മണിയന്‍പിള്ള രാജു പറഞ്ഞു.

മണിക്കുട്ടനും ആ ചിത്രം വലിയ ഒരു ബ്രേക്കായിരുന്നുവെന്നും മണിയന്‍പിള്ള രാജു പറയുന്നു. ചിത്രത്തിലെ കാസ്റ്റിങ്ങും അഭിനോക്കളുടെ പ്രകടനവുമെല്ലാം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. 18 വര്‍ഷത്തിന് ശേഷം 4k റീമാസ്റ്റേര്‍ഡ് വെര്‍ഷനാണ് തിയേറ്ററിലെത്തുന്നത്. ഡോള്‍ബി അറ്റ്‌മോസടക്കം ടെക്‌നിക്കലി ഒരുപാട് നവീകരിച്ചാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

Content Highlights- Maniyan pillai raju praises Suraj Venjaramoodu's performance in Chotta Mumbai

dot image
To advertise here,contact us
dot image