
ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി നാല് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു. സിനിമയുടെ അഞ്ചാം ഭാഗം റിലീസിനൊരുങ്ങുകയാണ്. ജൂൺ ആറിനാണ് ഹൗസ്ഫുൾ 5 തിയേറ്ററിലെത്തുന്നത്. ചിത്രത്തിന് അഡ്വാൻസ് ബുക്കിങ്ങിൽ വലിയ കുതിപ്പുണ്ടാക്കാൻ സാധിക്കുന്നില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
ബുക്കിംഗ് തുടങ്ങി ദിവസങ്ങൾ കഴിയുമ്പോൾ 8689 ഷോകളിൽ നിന്ന് 48,950 ടിക്കറ്റുകളാണ് ചിത്രം വിറ്റഴിച്ചിരിക്കുന്നത്. ബ്ലോക്ക് ചെയ്ത സീറ്റുകൾ ഉൾപ്പെടുത്താതെയുള്ള കണക്കുകൾ പരിശോധിച്ചാൽ 1.64 കോടി മാത്രമാണ് സിനിമയ്ക്ക് ഇതുവരെ നേടാനായത്. അതേസമയം, ഇനിയുള്ള ദിവസങ്ങളിൽ ചിത്രത്തിന് കുതിപ്പ് ഉണ്ടാക്കാൻ സാധിക്കുമെന്നും ആദ്യ ദിനം മികച്ചൊരു കളക്ഷൻ നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. ഹൗസ്ഫുൾ 5A , ഹൗസ്ഫുൾ 5B എന്നീ രണ്ട് പതിപ്പുകളാണ് ചിത്രത്തിന്റേതായി തിയേറ്ററിലെത്തുന്നത്.
രണ്ട് പതിപ്പിന്റെയും ക്ലൈമാക്‌സും വ്യത്യസ്തമായിരിക്കും എന്നാണ് റിപ്പോർട്ട്. ഒരു ക്രൈം കോമഡി സ്വഭാവത്തിലാണ് സിനിമയൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ ആരാണ് കൊലയാളി എന്നതാണ് സസ്പെൻസ്. ചിത്രത്തിന്റെ രണ്ട് വേർഷനുകളിലും വ്യത്യസ്ത ആളുകളായിരിക്കും കൊലയാളികളാകുന്നത്. പ്രേക്ഷകർക്ക് ഇത് പുതിയൊരു അനുഭവം സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ബുക്ക് ചെയ്യാനൊരുങ്ങുമ്പോൾ ഏത് പതിപ്പാണോ പ്രേക്ഷകർക്ക് കാണാൻ താല്പര്യം അത് അവരുടെ ഇഷ്ടാനുസരണം ബുക്ക് ചെയ്യാവുന്നതാണ്. രണ്ട് പതിപ്പുകൾക്കും രണ്ട് മണിക്കൂർ 45 മിനിറ്റ് നീളമുണ്ട്.
As per Overseas BO trends, #ThugLife has SOLID advances, is all set for a good start. Regions like Middle East, North America, Australia, Singapore, Malaysia & UK have great buzz.
— Girish Johar (@girishjohar) June 3, 2025
Also for #Housefull5, the overseas bookings are much higher than domestic advances. @ikamalhaasan… pic.twitter.com/b5WpiBSOrW
അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, ശ്രേയസ് തൽപാഡെ, ദിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, ചിത്രാംഗ സിംഗ്, നർഗീസ് ഫക്രി, സഞ്ജയ് ദത്ത്, ചങ്കി പാണ്ഡെ, ഫർദീൻ ഖാൻ, സോനം ബജ്‌വ, നാനാ പടേക്കർ, ജോണി ലിവർ, സൗന്ദര്യ ഡിഷെർഹെ, സൗന്ദര്യ ഡി ഷെർഹെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
Content Highlights: Housefull 5 falls behind kamal haasan film thug life in bookings