'തിയേറ്ററിൽ കണ്ടവർക്കറിയാം ഈ സിനിമയുടെ പവർ'; പടക്കളം ഒടിടിയിലേക്ക്, സ്ട്രീമിങ് തീയതി പുറത്ത്

പതിയെ ഓട്ടം തുടങ്ങിയ ചിത്രം പിന്നീട് തിയേറ്ററുകളിൽ മികച്ച പ്രതികരണവും കളക്ഷനും നേടുകയായിരുന്നു.

'തിയേറ്ററിൽ കണ്ടവർക്കറിയാം ഈ സിനിമയുടെ പവർ'; പടക്കളം ഒടിടിയിലേക്ക്, സ്ട്രീമിങ് തീയതി പുറത്ത്
dot image

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ഒരു ഫാന്റസി കോമഡി ചിത്രമായി ഒരുങ്ങിയ പടക്കളത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റീലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ്. ജൂൺ പത്തിന് ചിത്രം ജിയോ ഹോട്ട് സ്റ്ററിലൂടെ സ്ട്രീമിങ് ആരംഭിക്കും.

മെയ് എട്ടിനാണ് പടക്കളം തിയേറ്ററുകളിലെത്തിയത്. പതിയെ ഓട്ടം തുടങ്ങിയ ചിത്രം പിന്നീട് തിയേറ്ററുകളിൽ മികച്ച പ്രതികരണവും കളക്ഷനും നേടുകയായിരുന്നു. സിനിമയുടെ ടീമിനെ തമിഴ് സൂപ്പര്‍ താരം രജനികാന്ത് നേരില്‍ കണ്ട് അഭിനന്ദിച്ചിരുന്നു. മറ്റ് നിരവധി സിനിമാപ്രവര്‍ത്തകരും ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.

സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് നിര്‍മാണം.

നിതിന്‍ സി ബാബുവും മനു സ്വരാജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം രാജേഷ് മുരുകേശന്‍ (പ്രേമം ഫെയിം), ഛായാഗ്രഹണം അനു മൂത്തേടത്ത്, എഡിറ്റിംഗ് നിതിന്‍രാജ് ആരോള്‍.പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, കലാസംവിധാനം മഹേഷ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിതിന്‍ മൈക്കിള്‍.

Content Highlights:  OTT streaming date of the movie 'Patakalam' released

dot image
To advertise here,contact us
dot image