അലൈപായുതേ, ഓകെ കൺമണി..അടുത്തത്? തഗ് ലൈഫ് താരത്തിനൊപ്പം റൊമാന്റിക് ചിത്രവുമായി മണിരത്‌നം: റിപ്പോർട്ട്

തഗ് ലൈഫിന്റെ റിലീസിന് ശേഷമാകും മണിരത്‌നം ഈ സിനിമയുടെ വർക്കിലേക്ക് കടക്കുക

dot image

മികച്ച സിനിമകൾ കൊണ്ട് എന്നും കാഴ്ചക്കാരെ അത്ഭുതപ്പെടുത്തിയിട്ടുള്ള സംവിധായകനാണ് മണിരത്‌നം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയും വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കമൽ ഹാസനെ നായകനാക്കി ഒരുക്കുന്ന തഗ് ലൈഫ് ആണ് ഇനി പുറത്തിറങ്ങാനുള്ള മണിരത്‌നം ചിത്രം. ജൂൺ അഞ്ചിന് സിനിമ പുറത്തിറങ്ങും. ഇപ്പോഴിതാ തഗ് ലൈഫിന് ശേഷമുള്ള മണിരത്‌നം ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

നടൻ സിലമ്പരശനെ നായകനാക്കിയാണ് മണിരത്‌നം അടുത്ത സിനിമയൊരുക്കുന്നത് എന്നാണ് റിപ്പോർട്ട്. തഗ് ലൈഫിന്റെ റിലീസിന് ശേഷമാകും മണിരത്‌നം ഈ സിനിമയുടെ വർക്കിലേക്ക് കടക്കുക. ഒരു റൊമാന്റിക് ഡ്രാമ ഴോണറിൽ ഒരുങ്ങുന്ന സിനിമയിൽ രുക്മിണി വസന്ത് ആണ് നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 'സപ്ത സാഗര ദാച്ചെ യെല്ലോ' എന്ന സിനിമയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് രുക്മിണി. നേരത്തെ തെലുങ്ക് നടൻ നവീൻ പോളിഷെട്ടി ആണ് സിനിമയിൽ നായകനായി എത്തുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും സംവിധായകൻ മണിരത്‌നം അത് നിഷേധിച്ചിരുന്നു.

അതേസമയം, നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോര്‍ജ്, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ മണിരത്‌നത്തിന്റെ സംവിധാനമികവും കമൽഹാസൻ, എസ്ടിആർ എന്നിവരുടെ കിടിലൻ പെർഫോമൻസും എ ആർ റഹ്മാന്റെ സംഗീതവും രവി കെ ചന്ദ്രന്റെ ഛായാഗ്രഹണവും ഉൾപ്പെടെ എല്ലാ മേഖലകൾക്കും പ്രശംസ ലഭിക്കുന്നുണ്ട്. എല്ലാ മേഖലകളും ഒരുപോലെ GOAT ലെവലിലാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍ മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 45 മിനിട്ടാണ് സിനിമയുടെ നീളം.

Content Highlights: Manirathnam to do a rom-com with Simbu

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us