ബെംഗളൂരു ആരാധകര്‍ വേറെ ലെവല്‍; എന്റെ ഒരു സിനിമ 300 ദിവസം തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്: കമൽ ഹാസൻ

'തമിഴ്നാട്ടിൽ എന്റെ ഒരു സിനിമ 100 ദിവസം ഓടിയാൽ ഇവിടെ 200 ദിവസം ഓടും'

dot image

ണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ് ലൈഫ്. സിനിമയുടെ പ്രമോഷൻ പരിപാടികൾ തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തങ്ങളുടെ ബെംഗളൂരു ആരാധകരെക്കുറിച്ച് പറയുകയാണ് കമൽ ഹാസനും സിമ്പുവും. തന്റെ സിനിമകൾ തമിഴ് നാട്ടിൽ 100 ദിവസം ഓടിയാൽ ബെംഗളൂരുവിൽ 200 ദിവസം ഓടും. അത്രയും കടുത്ത ആരാധകരാണ് തനിക്ക് അവിടെ ഉള്ളതെന്ന് കമൽ ഹസൻ പറഞ്ഞു. എല്ലാനാട്ടിലും ഫാൻസ്‌ ഉണ്ടാകും നമ്മളെ ഇഷ്ടപ്പെടുന്നവർ എന്നാൽ ബെംഗളൂരുവിലെ ആരാധകർ വേറെ ലെവൽ ആണെന്ന് സിമ്പു പറഞ്ഞു.

'എന്റെ 21-ാം വയസു മുതൽ തനിക്ക് ബെംഗളുരുവിലെ ആരാധകർ തന്നിരിക്കുന്നത് ഒന്നിന് പുറകെ ഒന്നായി ഹിറ്റുകളാണ്. തമിഴ്നാട്ടിൽ എന്റെ ഒരു സിനിമ 100 ദിവസം ഓടിയാൽ ഇവിടെ 200 ദിവസം ഓടും. മലയാള സിനിമയും ഹിന്ദി സിനിമയും തെലുങ്കും എല്ലാം ഇവിടെ ഉള്ളവർ ഏറ്റെടുത്തിട്ടുണ്ട്. സാഗര സംഗമം എന്ന സിനിമ 300 ദിവസം ഇവിടെ തിയേറ്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട് ഞാൻ ഇവിടെ ആ സമയത്ത് വന്നിരുന്നു,' കമൽ ഹാസൻ പറഞ്ഞു.

അതേസമയം, ജൂൺ അഞ്ചിനാണ് തഗ് ലൈഫ് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

Content Highlights: Kamal Haasan's film has been screened in Bengaluru for 300 days

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us