മൂർച്ചയേറിയ വാക്കുകളുമായി വേടൻ, തീപിടിപ്പിക്കാൻ ജേക്സ് ബിജോയ്‌; നരിവേട്ടയിലെ പുതിയ ഗാനം പുറത്തിറങ്ങി

വേടൻ തന്നെയാണ് ഈ ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്

dot image

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ നരിവേട്ടയിലെ പുതിയ ഗാനം പുറത്തിറങ്ങി. 'വാടാ വേടാ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് റാപ്പർ വേടനാണ്. ജേക്സ് ബിജോയ്‌ ആണ് ഗാനത്തിനായി സംഗീതം നൽകിയിരിക്കുന്നത്. വേടൻ തന്നെയാണ് ഈ ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്. മെയ് 23നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. ചിത്രത്തിലെ മറ്റ് ഗാനങ്ങളായ 'മിന്നൽവള', 'ആടു പൊൻമയിലേ' എന്നിവ ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുകയാണ്.

കഴിഞ്ഞ ദിവസം റെക്കോഡിങ് പൂർത്തിയാക്കിയെന്ന സംവിധായകന്‍റെ ഇന്‍സ്റ്റ പോസ്റ്റാണ് വേടൻ പാടുന്നത് ഉറപ്പിച്ചത്. വിവാദങ്ങൾക്ക് ശേഷം വേടൻ വേദികളിൽ തിരിച്ചെത്തിയപ്പോൾ വലിയ സ്വീകാര്യത ആണ് ആരാധകര്‍ നൽകിയത്. ഇനിയും പാടുമെന്നും ഈ സമയവും കടന്നുപോകുമെന്നും വേടൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഇഷ്ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ശ്രദ്ധിച്ച സംവിധായകൻ അനുരാജ് മനോഹരിന്റെ രണ്ടാമത്തെ ചിത്രമാണ് നരിവേട്ട. 'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകര്‍ പറയുന്നു. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്, കേരള ഡിസ്ട്രിബ്യൂഷൻ- ഐക്കൺ സിനിമാസ്, തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ- എ ജി എസ് എന്റർടൈൻമെന്റ്, തെലുങ്ക് ഡിസ്ട്രിബ്യൂഷൻ- മൈത്രി മൂവി, ഹിന്ദി ഡിസ്ട്രിബ്യൂഷൻ- വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, കന്നഡ ഡിസ്ട്രിബ്യൂഷൻ- ബാംഗ്ലൂർ കുമാർ ഫിലിംസ്, ഗൾഫ് ഡിസ്ട്രിബ്യൂഷൻ- ഫാർസ് ഫിലിംസ്, റെസ്റ്റ് ഓഫ് ദ് വേൾഡ് ഡിസ്ട്രിബ്യൂഷൻ- ബർക്ക്ഷെയർ ഡ്രീം ഹൗസ് ഫുൾ.

Content Highlights: Narivetta new song from vedan out now

dot image
To advertise here,contact us
dot image