രംഗണ്ണൻ വീണു… ഖുറേഷിക്ക് ഭീഷണിയുമായി തുടരും; ബുക്ക് മൈ ഷോയിൽ ഒറ്റയാൻ തരംഗം

എമ്പുരാന്റെ ഈ റെക്കോർഡ് തുടരും മറികടക്കാനും സാധ്യത ഉണ്ട്

dot image

വർഷം പുറത്തിറങ്ങിയ മോഹൻലാൽ സിനിമകൾ കോടിത്തിളക്കത്തിലാണ് വന്നു നിൽക്കുന്നത്. ആദ്യം റിലീസ് ചെയ്ത എമ്പുരാനും പിന്നാലെ എത്തിയ തുടരും സിനിമയും അടുപ്പിച്ച് 100 കടന്ന മോഹൻലാൽ ചിത്രങ്ങളാണ്. തുടരും ഇപ്പോഴും തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ബുക്ക് മൈ ഷോയിലൂടെ കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തു വരികയാണ്. ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത് മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ്.

4.32 മില്യൺ ടിക്കറ്റുകൾ വിറ്റുകൊണ്ട് ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ തുടരുകയാണ് ചിദംബരം സംവിധാനത്തിൽ എത്തിയ മഞ്ഞുമ്മൽ ബോയ്സ്. -3.78 മില്യൺ ടിക്കറ്റുകളാണ് എമ്പുരാൻ വിറ്റത് എങ്കിൽ പന്ത്രണ്ട് ദിവസം കൊണ്ട് 3.34 മില്യൺ ടിക്കറ്റുകൾ വിറ്റുകൊണ്ട് തുടരും പുറകെ തന്നെയുണ്ട്. എമ്പുരാന്റെ ഈ റെക്കോർഡ് തുടരും മറികടക്കാനും സാധ്യത ഉണ്ട്. 3.02 മില്യൺ ടിക്കറ്റുകൾ ആവേശവും, 2.92 മില്യൺ ടിക്കറ്റുകൾ ആടുജീവിതവും 2.44 ടിക്കറ്റുകൾ പ്രേമലുവും വിറ്റിട്ടുണ്ട്. അജയന്റെ രണ്ടാം മോഷണം - 1.89M , മാർക്കോ - 1.81M , ​ഗുരുവായൂരമ്പല നടയിൽ - 1.7M , നേര് - 1.6M , കിഷ്കിന്ധാ കാണ്ഡം - 1.44M , വർഷങ്ങൾക്കു ശേഷം - 1.43 , ടർബോ - 1M , സൂക്ഷ്മദർശിനി- 914K , ഭ്രമയു​ഗം - 907K എന്നിങ്ങനെയാണ് മറ്റു സിനിമകൾ വിറ്റ ടിക്കറ്റുകളുടെ ലിസ്റ്റ്.

അതേസമയം, ഏപ്രിൽ 25 ന് റിലീസ് ചെയ്ത തുടരും ആഗോളതലത്തിൽ 200 കോടിയിലേക്ക് അടുക്കുകയാണ്. ചിത്രം കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നതും. ഇതോടെ കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു തുടരും. 2018 എന്ന ചിത്രത്തിന്റെ കളക്ഷൻ മറികടന്നാണ് തുടരും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 89 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് നേടിയത്. മോഹൻലാൽ ചിത്രം എമ്പുരാനാണ് മൂന്നാം സ്ഥാനത്തുള്ളത്. 87 കോടിയാണ് സിനിമയുടെ കേരളാ ബോക്സ് ഓഫീസിലെ കളക്ഷൻ.

2010 ന് ശേഷം 50 ലക്ഷം ഫുട്ട്ഫോൾസ് കിട്ടുന്ന അഞ്ചാമത്തെ മോഹൻലാൽ സിനിമയാണ് ഇത്. നിലവിൽ ലിസ്റ്റിൽ പത്താം സ്ഥാനത്താണ് തുടരും. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റു മോഹൻലാൽ സിനിമകൾ. ഇതിൽ ദൃശ്യം ഒന്നാം സ്ഥാനത്തും പുലിമുരുകൻ രണ്ടാം സ്ഥാനത്തുമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ നാലാം സ്ഥാനത്തും എമ്പുരാൻ ഒൻപതാം സ്ഥാനത്തുമാണ്.

Content Highlights: Book My Show lists the movies that sold the most tickets in Kerala

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us