ഇന്റർനാഷണൽ ലെവൽ പടത്തിനായി അല്ലുവിന്റെ വമ്പൻ മേക്കോവർ?; അറ്റ്ലീ ചിത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ട്

സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്

dot image

ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതുമുതൽ ആകാംക്ഷയിലാണ് ആരാധകർ. ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയ പ്രഖ്യാപനത്തിലൂടെ ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്‌മാണ്ഡ ചിത്രമായിരിക്കുമെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി അല്ലു അർജുൻ വമ്പൻ മേക്കോവറിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

സെലിബ്രിറ്റി ഫിറ്റ്‌നസ് പരിശീലകനായ ലോയ്ഡ് സ്റ്റീവൻസിന്റെ സഹായത്തോടെ അല്ലു ശാരീരികമായ പരിവർത്തനങ്ങൾക്ക് വിധേയനാകുമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. ആർആആർ എന്ന ചിത്രത്തിനായി അദ്ദേഹം നേരത്തെ ജൂനിയർ എൻടിആറിനെ പരിശീലിപ്പിച്ച വ്യക്തിയാണ് ലോയ്ഡ് സ്റ്റീവൻസ്.

അതേസമയം, സിനിമയുടെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. 200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവാകുമെന്നാണ് സൂചന. ഇതോടെ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഇത് മാറുമെന്നാണ് വിലയിരുത്തൽ.

അല്ലു അർജുന്റെ ഇരുപത്തി രണ്ടാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ ചിത്രവുമാണിത്. അമേരിക്കയിലെ ലോലാ വി എഫ് എക്സ്, സ്പെക്ട്രൽ മോഷൻ, യു എസ്, എ, ഫ്രാക്ചേർഡ് എഫ് എക്സ്, ഐ എൽ എം ടെക്നോപ്രോപ്സ്, അയൺ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്സ് എന്നീ സ്ഥാപനങ്ങളാണ് ഈ ചിത്രത്തിൽ അറ്റ്ലീയോടൊപ്പം സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നത്. ഈ വമ്പൻ പ്രൊജക്റ്റിന്റെ നിർമ്മാണം സൺ പിക്ചേഴ്സ് ആണ്.

Content Highlights: Allu Arjun to be in a new look for Atlee movie

dot image
To advertise here,contact us
dot image