അടുത്തതായി മോഹൻലാൽ അവതരിപ്പിക്കുന്ന 'ഛോട്ടാ മുംബൈ'; ഇതും പുഷ്പം പോലെ ഹിറ്റാകും

മോഹൻലാലിന്റെ ജന്മദിനായ മെയ് 21 ന് ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിൽ എത്തും

dot image

ന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ വാസ്‌കോ എന്ന 'തല' ആയി തകര്‍ത്താടിയ ചിത്രമാണ് ഛോട്ടാ മുംബൈ. നടന്റെ ജന്മദിനമായ മെയ് 21 ന് സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുകയാണ്. നേരത്തെ തന്നെ സിനിമയുടെ നിർമാതാക്കൾ ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ഇപ്പോഴിതാ മോഹൻലാൽ തന്നെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ്. ഇതോടെ ആവേശത്തിലായിരിക്കുകയാണ് മോഹൻലാൽ ഫാൻസ്‌.

ചിത്രത്തിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീതസംവിധാനം. മോഹന്‍ലാലിന് മാത്രമല്ല, ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷക മനസില്‍ ഇടംപിടിച്ചു. സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിര വലുതാണ്.

സമീപകാലത്തായി റീ-റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടിക്കിലുക്കവുമായാണ് തിയേറ്ററുകള്‍ വിട്ടത്. ബര്‍ത്ത്‌ഡേ സ്‌പെഷ്യലായി എത്തുന്ന ഛോട്ടാ മുംബൈയും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ. റീ-റിലീസില്‍ മോഹന്‍ലാലിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ മലയാളത്തില്‍ മറ്റാരുമില്ലെന്ന് കമന്റ് ചെയ്യുന്നവരുമുണ്ട്. പുത്തൻ റിലീസിലും മോഹൻലാൽ തകർത്തു വാരുകയാണ്. ഈ വർഷം ഇറങ്ങിയ എമ്പുരാനും തുടരും ചിത്രങ്ങളും ബോക്സ് ഓഫീസിൽ കോടികളാണ് നേടിയത്. ഇത് മോഹൻലാലിൻറെ ബെസ്റ്റ് ടൈം ആണെന്നാണ് ആരാധകർ പറയുന്നത്.

Content Highlights: Mohanlal shares the re-release poster of the movie Chhotamumbai

dot image
To advertise here,contact us
dot image