വിജയരാഘവൻ പ്രധാന വേഷത്തിൽ; 'ഔസേപ്പിന്റെ ഒസ്യത്ത്' ഒടിടിയില്‍

നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്

dot image

വിജയരാഘവൻ ടൈറ്റിൽ കഥാപാത്രമായെത്തിയ പുതിയ ചിത്രമാണ് 'ഔസേപ്പിന്റെ ഒസ്യത്ത്'. മാര്‍ച്ച് 7 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. മികച്ച നിരൂപക പ്രശംസ നേടിയ സിനിമയ്ക്ക് തിയേറ്ററുകളിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല. ഇപ്പോഴിതാ രണ്ട് മാസത്തിനിപ്പുറം ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് ഔസേപ്പിന്റെ ഒസ്യത്ത്. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ തുടങ്ങി നിരവധി താരങ്ങൾ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലെന, ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണൻ, ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ്, ബ്രിട്ടോ ഡേവീസ്, അജീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മെയ്ഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്‍വേർഡ് അന്തോണിയാണ് ചിത്രത്തിന്‍റെ നിർമ്മാണം. ഫസൽ ഹസൻ രചനയും അരവിന്ദ് കണ്ണാ ബിരൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. ബി. അജിത് കുമാറാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. സുമേഷ് പരമേശ്വർ, അക്ഷയ് മേനോൻ എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.ഛായാഗ്രഹണം അരവിന്ദ് കണ്ണ ബീരൻ, പ്രൊഡക്ഷൻ ഡിസൈൻ അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹസ്വാമി, കോസ്റ്റ്യൂം ഡിസൈൻ അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കെ ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ് സ്ലീബാ വർഗീസ്, സുശീൽ തോമസ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

Content Highlights: Ouseppinte Osiyathu movie OTT streaming

dot image
To advertise here,contact us
dot image