
രജനികാന്ത് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'കൂലി'. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റ്സുകളും ആവേശത്തോടെയാണ് രജനി ആരാധകർ സ്വീകരിക്കുന്നത്. മാസങ്ങൾ നീണ്ടു നിന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് അവസാനിച്ചത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുക്കയാണ് അണിയറപ്രവർത്തകർ. ആഗസ്റ്റ് 14 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ കൂലി എത്തും. പുതിയ പോസ്റ്റർ പങ്കുവെച്ചാണ് പ്രഖ്യാപനം.
#COOLIE FROM 14 AUGUST 2025💥💥💥@rajinikanth sir @anirudhofficial bro @iamnagarjuna sir @nimmaupendra sir #SathyaRaj sir #SoubinShahir sir @shrutihaasan @hegdepooja @anbariv @girishganges @philoedit @Dir_Chandhru @PraveenRaja_Off @sunpictures #CoolieFromAug14 pic.twitter.com/vqyLJFW7Il
— Lokesh Kanagaraj (@Dir_Lokesh) April 4, 2025
നേരത്തെ രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ കൂലിയുടെ ഒരു ചെറിയ ഗ്ലിംപ്സ് പുറത്തിറക്കിയിരുന്നു. വലിയ സ്വീകരണമാണ് അതിന് ലഭിച്ചത്. ലോകേഷിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് സിനിമയുടെ ടീസർ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ടീസർ പുറത്തുവരുന്നതോടെ കൂടി സിനിമയുടെ ഹൈപ്പ് വലിയ തോതിൽ കൂടുമെന്നാണ് പ്രതീക്ഷ.
അതേസമയം, സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. നേരത്തെ മെയ് മാസത്തിലാകും കൂലി റിലീസ് ചെയ്യുക എന്ന വാർത്തകൾ വന്നിരുന്നുവെങ്കിലും സിനിമയുടെ റിലീസ് വൈകിയേക്കും എന്നാണ് പുതിയ വിവരം. ഓഗസ്റ്റ് 10 ന് സിനിമ റിലീസ് ചെയ്യുന്നതിനാണ് അണിയറപ്രവർത്തകരുടെ പദ്ധതി എന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Content Highlights: Rajinikanth's film Coolie release date announced