
വിവിധ അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പർ നാച്ചുറൽ ത്രില്ലർ 'വടക്കന്‍' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിലെ ആദ്യ പാരാനോർമൽ ഇൻവെസ്റ്റിഗേഷൻ ചിത്രമെന്ന ടാഗ് ലൈനുമായി എത്തിയ സിനിമ ആ ജോണറിനോട് 100 ശതമാനം നീതി പുലർത്തിയെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. സിനിമയുടെ ശബ്ദമികവും ഛായാഗ്രഹണവുമെല്ലാം കയ്യടി നേടുന്നുണ്ട്.
ബോംബെ മലയാളിയായ സജീദ് എ ആദ്യമായി സംവിധാനം ചെയ്യുന്ന 'വടക്കനി'ല്‍ തെന്നിന്ത്യന്‍ താരങ്ങളായ കിഷോര്‍, ശ്രുതി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ദ്രാവിഡ പുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിക്കൊണ്ട് അത്യാധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയും ഗ്രാഫിക്സും ശബ്ദ, ദൃശ്യ വിന്യാസങ്ങളുമെല്ലാമായിട്ടാണ് വടക്കന്‍ ഒരുക്കിയിരിക്കുന്നത്. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാല്‍ സംഗീതം നല്‍കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച സിജിഐ ടീമാണ് ചിത്രത്തിന്റെ വിഎഫ്എക്‌സ് ഒരുക്കുന്നത്. കിഷോറിനേയും ശ്രുതിയേയും കൂടാതെ മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വ്വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്‌സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ ഒരുമിക്കുന്നുണ്ട്.
ഛായാഗ്രഹണം: കെയ്‌കോ നകഹാര ജെഎസ്സി, അഡീഷണല്‍ സിനിമാറ്റോഗ്രഫി: ഫിന്നിഷ് ഡിപി ലിനസ് ഒട്‌സാമോ, സൗണ്ട് ഡിസൈന്‍: റസൂല്‍ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, അരുണാവ് ദത്ത, റീ റെക്കോര്‍ഡിംഗ് മിക്‌സേഴ്‌സ്: റസൂല്‍ പൂക്കുട്ടി സിഎഎസ് എംപിഎസ്ഇ, റോബിന്‍ കുട്ടി, ടീസര്‍ സൌണ്ട്‌സ്‌കേപ്പ്: റസൂല്‍ പൂക്കുട്ടി, ബിജിബാല്‍, രചയിതാവ്: ഉണ്ണി ആര്‍, എഡിറ്റര്‍: സൂരജ് ഇ. എസ്, സംഗീതസംവിധായകന്‍: ബിജിബാല്‍, വരികള്‍: ബി.കെ ഹരിനാരായണന്‍, ഷെല്ലി, എംസി കൂപ്പര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: എം ബാവ, കോസ്റ്റ്യൂം ഡിസൈനര്‍: ഖ്യതി ലഖോട്ടിയ, അരുണ്‍ മനോഹര്‍, മേക്കപ്പ്: നരസിംഹ സ്വാമി, ഹെയര്‍ സ്‌റ്റൈലിസ്റ്റ്: ഉണ്ണിമോള്‍, ചന്ദ്രിക, ആക്ഷന്‍ ഡയറക്ടര്‍: മാഫിയ ശശി, അഷ്‌റഫ് ഗുരുകുല്‍.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: സ്ലീബ വര്‍ഗീസ്, സുശീല്‍ തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിന്‍ജോ ഒട്ടാത്തിക്കല്‍, കൊറിയോഗ്രാഫി: മധു ഗോപിനാഥ്, വൈക്കം സജീവ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ്: ഫ്രാങ്കി ഫിലിം & ടിവി ഒവൈ, ഓള്‍ ടൈം ഫിലിം, വിഎഫ്എക്‌സ്: ഫ്രോസ്റ്റ് എഫ്എക്‌സ് (എസ്റ്റോണിയ) ഐവിഎഫ്എക്‌സ്, കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ് & ഗ്രേമാറ്റര്‍ (ഇന്ത്യ), കളറിസ്റ്റ്: ആന്‍ഡ്രിയാസ് ബ്രൂക്ക്ല്‍, ഡി സ്റ്റുഡിയോ പ്രൈം ഫോക്കസ് ലിമിറ്റഡ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രൊമോഷന്‍സ്: ശിവകുമാര്‍ രാഘവ്, പബ്ലിക് റിലേഷന്‍സ്: അതിര ദില്‍ജിത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, ഓഡിയോ ലേബല്‍: ഓഫ്ബീറ്റ് മ്യൂസിക്, സ്റ്റില്‍സ്: ശ്രീജിത് ചെട്ടിപ്പാടി, കേരള ഡിസ്ട്രിബ്യൂഷന്‍: ഡ്രീം ബിഗ് ഫിലിംസ്.
Content Highlights: Vadakkan movie getting good responses