'മമ്മൂട്ടി ചെയ്യുന്ന സിനിമകൾ നോക്കൂ, എത്ര ബോളിവുഡ് താരങ്ങൾ ചെയ്യും അതൊക്കെ?,' നിരീക്ഷണവുമായി അനുരാഗ് കശ്യപ്

'അദ്ദേഹം ചെയ്യുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത് അങ്ങനെയാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.'

'മമ്മൂട്ടി ചെയ്യുന്ന സിനിമകൾ നോക്കൂ, എത്ര ബോളിവുഡ് താരങ്ങൾ ചെയ്യും അതൊക്കെ?,' നിരീക്ഷണവുമായി അനുരാഗ് കശ്യപ്
dot image

സിനിമകളിലെ വ്യത്യസ്തത കൊണ്ട് എന്നും ചർച്ച ചെയ്യപ്പെടുന്ന സംവിധായകനാണ് അനുരാഗ് കശ്യപ്. അഭിനേതാവ് എന്ന നിലയിലും തന്റെ മികവ് തെളിയിച്ചിട്ടുള്ള അദ്ദേഹം ഇപ്പോൾ റൈഫിൾ ക്ലബിലൂടെ മലയാള സിനിമയിലും തന്റെ ഇടം അടയാളപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അനുരാഗ് കശ്യപ് മലയാള സിനിമയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്.

താരങ്ങളും അവരുടെ ആരാധകവൃന്ദവും മലയാള സിനിമയെ യാതൊരു വിധത്തിലും ബാധിക്കാറില്ല. ബോളിവുഡിൽ ഓരോ താരങ്ങളും അവരുടെ ആരാധകരെക്കുറിച്ച് വളരെയധികം കണ്‍സേണാണ്. അതിനാൽ തന്നെ വ്യത്യസ്തമായ എന്തെങ്കിലും കഥ ചെയ്യുന്നതിന് മുന്നേ താരങ്ങളുടെ ഏജൻസികൾ കഥ പരിശോധിക്കും. കഥയുടെ മൂല്യത്തെക്കുറിച്ച് അവർ ബോധവാന്മാരല്ല, മറിച്ച് താരങ്ങളുടെ വാല്യൂ കുറയാതെ നോക്കുക എന്നതാണ് അവർ ചെയ്യുന്നത്. അനുരാഗ് കശ്യപ് പറഞ്ഞു.

ബോളിവുഡിലെ ഏതെങ്കിലും ഒരു സൂപ്പർതാരത്തിന്റെ അടുത്തേക്ക് ഏതെങ്കിലും കഥയുമായി ചെല്ലുമ്പോള്‍ ഈ ഏജന്‍സിയാണ് അത് ആദ്യം വായിക്കുക. ഓരോ സീനും വര്‍ക്കാകുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് അവരാണ്. എന്നാല്‍ മലയാള സിനിമയിൽ അങ്ങനെയല്ല. ഫാന്‍ ബേസും സ്റ്റാര്‍ സിസ്റ്റവും ഇവിടെയും ഉണ്ട്. എന്നാൽ അതൊന്നും സിനിമയുടെ ഉള്ളിലേക്ക് വരുന്നില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഇന്നും നിറഞ്ഞുനില്‍ക്കുന്നതിന്റെ കാരണവും അത് തന്നെയാണ് എന്ന് അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മമ്മൂട്ടി ചെയ്യുന്ന സിനിമകൾ നോക്കൂ, എത്ര ബോളിവുഡ് നടൻമാർ ചെയ്യും അതൊക്കെ? അദ്ദേഹം ചെയ്യുന്ന സിനിമകളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാണ്. അത് അങ്ങനെയാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. ആരാധകരും അദ്ദേഹത്തെ പിന്തുണക്കുന്നതായും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Anurag Kashyap talks about Mollywood movies

dot image
To advertise here,contact us
dot image