ഒടുവിൽ ഞാനൊരു 'ഹീറോയിൻ' ആകാൻ പോകുന്നു, സിക്കന്ദർ എന്റെ ആദ്യ കൊമേർഷ്യൽ ബോളിവുഡ് പടം; രശ്‌മിക മന്ദാന

അഭിനയ പ്രാധാന്യമുള്ള സിനിമകൾക്കൊപ്പം പക്കാ കൊമേർഷ്യൽ സിനിമകളുടെയും ഭാഗമാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്

ഒടുവിൽ ഞാനൊരു 'ഹീറോയിൻ' ആകാൻ പോകുന്നു, സിക്കന്ദർ എന്റെ ആദ്യ കൊമേർഷ്യൽ ബോളിവുഡ് പടം; രശ്‌മിക മന്ദാന
dot image

അഭിനയ പ്രാധാന്യമുള്ള സിനിമകൾക്കൊപ്പം പക്കാ കൊമേർഷ്യൽ സിനിമകളുടെയും ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടി രശ്‌മിക മന്ദാന. ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാൻ ആഗ്രഹിക്കാത്ത നടിയാണ് താൻ. 'ബോളിവുഡിൽ ഞാൻ ചെയ്യുന്ന ആദ്യത്തെ കൊമേർഷ്യൽ സിനിമയാണ് 'സിക്കന്ദർ'. ഞാൻ ഇതുവരെ ചെയ്ത എല്ലാ ഹിന്ദി സിനിമകളും വളരെ അഭിനയ പ്രാധാന്യമുള്ള തിരക്കഥകളായിരുന്നു. ആദ്യമായി ഒരു 'ഹീറോയിൻ' ആകാൻ പോകുന്നത് ഈ സിനിമയിലൂടെയാണ്', പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിൽ രശ്‌മിക മന്ദാന പറഞ്ഞു.

'സിക്കന്ദറിൽ സൽമാൻ ഖാനൊപ്പവും എആർ മുരുഗദോസിനൊപ്പവും വർക്ക് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എന്താണ് വേണ്ടതെന്ന് മുരുഗദോസ് സാറിന് കൃത്യമായി അറിയാം. അദ്ദേഹം വർക്ക് ചെയ്യുന്നത് കാണാൻ തന്നെ വളരെ രസമാണ്. അഭിനയ പ്രാധാന്യമുള്ള സിനിമകൾക്കൊപ്പം തന്നെ പക്കാ കൊമേർഷ്യൽ സിനിമകളുടെയും ഭാഗമാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഈ രണ്ട് സിനിമകളും സംവിധായകർക്ക് എന്നെ വിശ്വസിച്ച് ഏൽപ്പിക്കാമെന്ന് എനിക്ക് തെളിയിക്കണം. രണ്ട് ടൈപ്പ് സിനിമകളും ആസ്വദിച്ചാണ് ചെയ്യുന്നതെന്ന് ഞാൻ പ്രേക്ഷകരെ കൺവിൻസ്‌ ചെയ്യും', രശ്‌മിക മന്ദാന പറഞ്ഞു.

സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. സാജിദ് നദിയാദ്വാല പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജിദ് നദിയാദ്വാല ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം 2025 ഈദ് റിലീസായി തിയേറ്ററിലെത്തും. സൽമാനും രശ്മികക്കുമൊപ്പം സത്യരാജ്, ശർമൻ ജോഷി, സുനിൽ ഷെട്ടി എന്നിവരും ചിത്രത്തിലുണ്ട്. അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ 2 ദി റൂൾ' ആണ് രശ്‌മികയുടേതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്‌മിക അവതരിപ്പിക്കുന്നത്. ചിത്രത്തിലെ രശ്‌മികയുടെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം വലിയ മുന്നേറ്റമാണ് ബോക്സ് ഓഫീസിൽ നടത്തുന്നത്. ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസിൽ ചിത്രത്തിന്റെ കളക്ഷന്‍ 1000 കോടി കടന്നു.

Content Highlights: Sikandar is the first commercial bollywood film I am doing says rashmika mandanna

dot image
To advertise here,contact us
dot image