ലോകേഷ് ചിത്രത്തിൽ ഗ്രൂപ്പ് ഡാൻസ് നിർബന്ധാ, കൂലിയിൽ തകർക്കുന്നത് രജനി, ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ എത്തി

അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം

ലോകേഷ് ചിത്രത്തിൽ ഗ്രൂപ്പ് ഡാൻസ് നിർബന്ധാ, കൂലിയിൽ തകർക്കുന്നത് രജനി, ബർത്ത്ഡേ സ്പെഷ്യൽ വീഡിയോ എത്തി
dot image

ലോകേഷ് കനകരാജ് സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ രജനികാന്തിന്റെ പിറന്നാൾ ദിനത്തിൽ പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ചിത്രത്തിലെ ഒരു ഗാന രംഗത്തിലെ ബീറ്റും രജനികാന്തിന്റെ ഡാൻസും അടങ്ങിയിരിക്കുന്ന ഭാഗമാണ് അണിയറപ്രവർത്തകർ പങ്കുവെച്ചരിക്കുന്നത്. ചികിട് വൈബ് എന്നാണ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. വീഡിയോയുടെ അവസാനം ഹാപ്പി ബർത്ത് ഡേ തലൈവർ എന്നും കുറിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് കൂലിയുടെ സംഗീത സംവിധാനം. സൺ ടിവി ഒഫീഷ്യൽ യൂട്യൂബ് പേജിലൂടെയാണ് ഗാന രംഗം പുറത്തു വിട്ടിരിക്കുന്നത്.

അടുത്ത വർഷമാണ് ചിത്രം റിലീസിനെത്തുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റർ ത്രില്ലർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂർ, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള സ്വർണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോർട്ട്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

38 വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി. നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, സൗബിൻ ഷാഹിര്‍, ശ്രുതി ഹാസൻ , റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Rajinikanth birthday special song by coolie out now

dot image
To advertise here,contact us
dot image