അല്ലു അർജുനോട് ഒരു വിരോധവും ഇല്ല, ആളുകൂടുമ്പോൾ ചിത്രം വിജയിക്കും, പുഷ്പയ്ക്ക് വിജയാശംസകൾ; സിദ്ധാർഥ്

ഇന്നൊരു സിനിമ ഹിറ്റാവുന്നത് വലിയ കാര്യമാണെന്നും സിദ്ധാർഥ് പറഞ്ഞു.

അല്ലു അർജുനോട് ഒരു വിരോധവും ഇല്ല, ആളുകൂടുമ്പോൾ ചിത്രം വിജയിക്കും, പുഷ്പയ്ക്ക് വിജയാശംസകൾ; സിദ്ധാർഥ്
dot image

പുഷ്പ 2 വിന്റെ ബിഹാറില്‍ വെച്ച് നടന്ന ട്രെയിലര്‍ ലോഞ്ച് പരിപാടിയിലേക്ക് എത്തിച്ചേര്‍ന്ന വലിയ ജനക്കൂട്ടത്തെ കുറിച്ച് നടൻ സിദ്ധാർഥ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് ഇടവെച്ചിരുന്നു. ഇതെല്ലം മാര്‍ക്കറ്റിങ്ങിന്റെ ഭാഗമാണെന്നും നമ്മുടെ നാട്ടില്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കിന് ജെ സി ബി കൊണ്ടുവെച്ചാല്‍ അത് കാണാന്‍ തന്നെ ആളുകള്‍ കൂടുമെന്നും അതുപോലെയേ പുഷ്പയുടെ ട്രെയ്‌ലര്‍ ലോഞ്ചിലെ ആള്‍ക്കൂട്ടത്തെപ്പറ്റി തോന്നിയുള്ളൂ എന്നുമായിരുന്നു സിദ്ധാർഥ് പറഞ്ഞിരുന്നത്.

എന്നാൽ ഇപ്പോഴിതാ പുഷ്പയുടെ വിജയത്തിൽ ആശംസകൾ അറിയിച്ചിരിക്കുകയാണ് സിദ്ധാർഥ്. അല്ലു അർജുനോട് വ്യക്തിപരമായി എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന ചോദ്യത്തിന് ഉത്തരമായാണ് സിദ്ധാർഥ് ഇക്കാര്യം പറയുന്നത്. ഇന്നൊരു സിനിമ ഹിറ്റാവുന്നത് വലിയ കാര്യമെന്നും ആളുകൾ എത്തുമ്പോൾ സിനിമ വലിയ ഹിറ്റാകുമെന്നും സിദ്ധാർഥ് പറഞ്ഞു.

'പുഷ്പ സിനിമയോട് യാതൊരു വിരോധവും ഇല്ല, അല്ലു അർജുനോടും. ചിത്രം വലിയ വിജയമാണ്. അവർക്ക് എന്റെ വിജയാശംസകൾ. ആദ്യ ഭാഗം തന്നെ വലിയ ഹിറ്റായിരുന്നു. അത് കാണാനെത്തിയ ആൾക്കൂട്ടം തന്നെയാണ് ഈ സിനിമയ്ക്കും എത്തിയിരിക്കുന്നത്. ആളുകൾ എത്തുമ്പോൾ സിനിമ വിജയ്ക്കും. ആർക്കും ആരുടെ മേലും ഒരു ദേഷ്യവും ഇല്ല. എല്ലാവരും ഒരു കപ്പലിൽ യാത്ര ചെയ്യുന്നവരാണ്. ഇന്നൊരു സിനിമ വന്ന് അത് ഹിറ്റാവണമെങ്കിൽ എത്ര കഷ്ടപ്പാടുള്ള കാര്യമാണെന്ന് നിങ്ങൾക്ക് തന്നെ അറിയാം. എല്ലാ ആർട്ടിസ്റ്റുകളും മെനക്കെടുന്നതിന് ഫലം ലഭിക്കണം. എല്ലാം പോസിറ്റീവ് ആയാണ് കാണുന്നത്' സിദ്ധാർഥ് പറഞ്ഞു.

ആള്‍ക്കൂട്ടമാണ് വിജയത്തിന്റെ അടിസ്ഥാനമെങ്കില്‍ നാട്ടിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിയും അധികാരത്തിലെത്തിയേനെയെന്നും ഇന്നത്തെ കാലത്ത് കൈയടി കിട്ടാന്‍ വളരെ എളുപ്പമാണെന്നുമായിരുന്നു നേരത്തെ ഒരഭിമുഖത്തിൽ പുഷ്പയെക്കുറിച്ച് സിദ്ധാർഥ് പറഞ്ഞിരുന്നത്.

അതുകൊണ്ട് പുഷ്പയെ അഭിനന്ദിച്ചു കൊണ്ട് സിദ്ധാര്‍ത്ഥ് സംസാരിച്ചതിനെ കൗതുകത്തോടെയാണ് പ്രേക്ഷകർ കാണുന്നത്.

പുഷ്പയുടെ പ്രീ റീലീസ് ഇവന്റ് പട്നയിൽ വെച്ച് നടന്നപ്പോൾ വലിയ വരവേൽപ്പാണ് ലഭിച്ചിരുന്നത്. ആദ്യ ഭാഗത്തിന് നോർത്ത് ഇന്ത്യയിൽ നിന്ന് ലഭിച്ച സ്വീകാര്യത രണ്ടാം ഭാഗത്തിനും ലഭിക്കുന്നുണ്ട്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് 100 കോടി കടന്നിരിക്കുമ്പോള്‍ ഹിന്ദി പതിപ്പിന്‍റെ കളക്ഷന്‍ 300 കോടി കടന്നിരിക്കുകയാണ്. ആഗോളതലത്തിൽ ചിത്രത്തിന്റെ കളക്ഷൻ 1000 കോടിയും കടന്ന് മുന്നേറുകയാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ നേട്ടം പുഷ്പ 2 നേടിയിരിക്കുന്നത്.

Content Highlights: Actor Siddharth wishes Pushpa 2 success

dot image
To advertise here,contact us
dot image