'പ്രിയദർശന് ശേഷം ബോളിവുഡിൽ നിരവധി സിനിമകൾ ചെയ്ത മലയാളി സംവിധായകൻ'; സംഗീതിനെ ഓര്ത്ത് ജി സുരേഷ്കുമാർ

ഞാനും സംഗീതമായിട്ടുള്ള ബന്ധം തുടങ്ങുന്നത് ഒന്നാം ക്ലാസ് മുതൽ ഒരു ക്ലാസ്സിൽ പഠിച്ചാണ്

'പ്രിയദർശന് ശേഷം ബോളിവുഡിൽ നിരവധി സിനിമകൾ ചെയ്ത മലയാളി സംവിധായകൻ'; സംഗീതിനെ ഓര്ത്ത് ജി സുരേഷ്കുമാർ
dot image

സംഗീത് ശിവന്റെ വിയോഗം മലയാള സിനിമയെ സംബന്ധിച്ച് തീരാ നഷ്ടമെന്ന് പ്രൊഡ്യൂസർ ജി സുരേഷ്കുമാർ. മലയാള സിനിമയിൽ നല്ല ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാക്കിയ സംവിധായകനാണ് സംഗീതെന്നും മലയാളത്തിന്റെ അഭിമാനമാണെന്നും ജി സുരേഷ്കുമാർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

'സംഗീത് ആശുപത്രിയിൽ രണ്ടു മൂന്ന് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. ഞാനും സംഗീതമായിട്ടുള്ള ബന്ധം തുടങ്ങുന്നത് ഒന്നാം ക്ലാസ് മുതൽ ഒരു ക്ലാസ്സിൽ പഠിച്ചാണ്. തിരുവനന്തപുരത്ത് ഹോളി ഏജൽസ് കോളേജിലാണ് ഒരുമിച്ച് പഠിച്ചത്. ആ ബന്ധം സിനിമാ ജീവിതത്തിലും ഇതുവരെയും കാത്തു സൂക്ഷിച്ചിട്ടുണ്ട്. സംഗീതിന്റെ ശിവൻ സ്റ്റുഡിയോയിൽ വെച്ചാണ് ഫോട്ടോഗ്രാഫിയുടെ കാര്യങ്ങൾ എല്ലാം പഠിക്കുന്നത്. സന്തോഷിനു മുന്നേ സംഗീതാണ് സിനിമയിൽ എത്തുക എന്നാണ് കരുതിയത്. ചെറുപ്പം മുതൽ കാമറ ചലിപ്പിക്കുന്നതിൽ എല്ലാം പ്രാഗത്ഭ്യം കാണിച്ചത് സംഗീതായിരുന്നു.

'ഹോളിവുഡിനോട് കിടപിടിക്കാൻ കഴിയുന്ന സിനിമകൾ ചെയ്ത സംവിധായകൻ'; സംഗീത് ശിവനെക്കുറിച്ച് മധുപാൽ

മലയാളത്തിന് അഭിമാനമാണ് സംഗീത്. മലയാളത്തിൽ നിന്നൊരാൾ ഹിന്ദിയിൽ എത്തി അവിടെ നിന്നും ഉന്നതങ്ങൾ കീഴടക്കിയത് അഭിമാനമാണ്. പ്രിയദർശൻ കഴിഞ്ഞാൽ സംഗീതാണ് ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഹിന്ദിയിൽ ചെയ്തിട്ടുള്ള സംവിധായകൻ എന്നു എനിക്ക് തോനുന്നു. ഇപ്പോൾ പോലും ഒരു വെബ് സീരീസ് ചെയ്തു കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപ്രതീക്ഷിത വിയോഗം. എന്നെ സംബന്ധിച്ചിടത്തോളം കുടുംബത്തിലെ ഒരംഗമാണ് അദ്ദേഹം. സംഗീതിന്റെ പിതാവിനെ ഒരു ഗുരുസ്ഥാനീയനായാണ് കരുതുന്നത്.

അദ്ദേഹത്തിന്റെ യോദ്ധ ചിത്രം എന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. വളരെ അധികം ഹോം വർക്ക് ചെയ്യുന്ന ഒരു സംവിധായകനാണ് അദ്ദേഹം. ഒരു ഫോട്ടോഗ്രാഫർ കൂടിയായതു കൊണ്ട് നല്ല ഫ്രെയിമുകളും അദ്ദേഹത്തിന്റെ സിനിമകളിൽ ഉണ്ടാകാറുണ്ട്. തിരുവനന്തപുരത്ത് ആറ് മാസം മുന്നേ നടന്ന ശിവൻ സ്റ്റുഡിയോയുടെ വാർഷികത്തിൽ എന്നെ വിളിക്കുകയും നിരവധി ഫോട്ടോകൾ കാണിക്കുകയും എടുക്കുകയും ചെയ്തിരുന്നു' - സുരേഷ്കുമാർ പറഞ്ഞു.

മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് സംഗീത് ശിവൻ അന്തരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം. യോദ്ധ, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന സിനിമകൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us