അങ്ങ് ടോളിവുഡിൽ നിന്ന് 15 കോടി വാരി പിള്ളേര്; തെലുങ്ക് സംസ്ഥാനങ്ങളിൽ റെക്കോർഡിട്ട് 'പ്രേമലു'

തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡും പ്രേമലു സ്വന്തമാക്കിയിരിക്കുകയാണ്

dot image

മോളിവുഡ് പ്രേക്ഷകരെ കീഴടക്കി തെലുങ്കിൽ പ്രയാണമാരംഭിച്ച റോം-കോം ചിത്രം പ്രേമലു തെലുങ്കിൽ ചരിത്ര വിജയം സ്വന്തമാക്കിയിരിക്കുകയാണ്. തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് സിനിമ ഇതുവരെ 15 കോടിയിലധികം രൂപയാണ് കളക്ട് ചെയ്തത്. ഇതോടെ തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന മലയാളം സിനിമ എന്ന റെക്കോർഡും പ്രേമലു സ്വന്തമാക്കിയിരിക്കുകയാണ്.

സിനിമയെ പ്രശംസിച്ച് തമിഴ്-തെലുങ്ക് ഇൻഡസ്ട്രിയിലെ താരങ്ങളും പ്രതികരണമറിയിച്ചിരുന്നു. സിനിമയുടെ തെലുങ്ക് പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ തെലുങ്ക് താരം മഹേഷ് ബാബു പ്രേമലുവിനെ പ്രശംസിച്ചിരുന്നു. തനിക്കും കുടുംബത്തിനും ചിത്രം ഇഷ്ടപ്പെട്ടെന്നും അടുത്ത കാലത്ത് ഇതുപോലെ ചിരിച്ച സിനിമ വേറെയില്ലെന്നുമായിരുന്നു നടന്റെ പ്രതികരണം. സിനിമയുടെ തെലുങ്ക് ഡബ്ബിംഗ് അവകാശം പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയയാണ് സ്വന്തമാക്കിയത്. ചിത്രം തമിഴിലേക്ക് ഏറ്റെടുത്തിരിക്കുന്നത് റെഡ് ജെയ്ൻ്റ് മൂവീസ് ആണ്.

പറയാതെ പോയ തമാശകളും, അണിയാതെ പോയ വേഷങ്ങളും; ഇന്നച്ചന് ഓര്മ്മകള്ക്ക് ഒരു വയസ്

നിലവിൽ 130 കോടിയോളം രൂപയാണ് സിനിമ ആഗോളതലത്തിൽ നോയ്ഡയിരിക്കുന്നത്. മൂന്ന് കോടി ബജറ്റിലൊരുങ്ങിയ ചിത്രത്തിന് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച അംഗീകാരമാണിത്. നസ്ലിനും മമിതയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ശ്രദ്ധ നേടിയ താരങ്ങളാണ്. തമാശ കൊണ്ട് നിറഞ്ഞ സിനിമ പ്രണയത്തിനും പ്രാധാന്യം നൽകുന്നു.

https://www.youtube.com/watch?v=8SWeNH6vqRs&list=PLL6GkhckGG3xK5s5aXi1EDdu9cLmvp25V
dot image
To advertise here,contact us
dot image