'നല്ല കഥകൾ വന്നാൽ മലയാളത്തിൽ ഉറപ്പായും അഭിനയിക്കും'; ആലിയ ഭട്ട്

ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച് ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ നിര്മ്മിക്കുന്ന പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡക്ഷന് കൈകാര്യം ചെയ്യുന്നത് ആലിയയുടെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസാണ്

'നല്ല കഥകൾ വന്നാൽ മലയാളത്തിൽ ഉറപ്പായും അഭിനയിക്കും'; ആലിയ ഭട്ട്
dot image

മികച്ച അവസരം ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കുമെന്ന് ബോളിവുഡ് താരവും നിർമ്മാതാവും സംരംഭകയുമായ ആലിയ ഭട്ട്. 'പോച്ചർ' എന്ന വെബ് സീരീസിന്റെ ട്രെയ്ലർ ലോഞ്ചിന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ആലിയ. 'ആർ ആർ ആറി'ലൂടെ തെന്നിന്ത്യൻ സിനിമയിൽ അഭിനയിച്ച ആലിയ ആദ്യമായാണ് എക്സിക്യൂട്ടീവ് പ്രൊഡ്യുസറായി ഒരു മലയാളം സംരംഭത്തിന്റെ ഭാഗമാകുന്നത്.

പ്രൊഡക്ഷൻ തെന്നിന്ത്യയിലേക്കും വ്യാപിപ്പിക്കുമെന്നും നല്ല ഉള്ളടക്കങ്ങളെ തീർച്ചയായും പ്രോത്സാഹിപ്പിക്കുമെന്നും ആലിയ ഭട്ട് പറഞ്ഞു. മലയാളത്തിൽ ആലിയയെ അഭിനേതാവായി എന്ന് കാണാൻ കഴിയുമെന്ന ചോദ്യത്തിന് താരം താല്പര്യം പ്രകടിപ്പിക്കുകയും നല്ല കഥകൾ വന്നാൽ ഉറപ്പായും അഭിനയിക്കുമെന്നും ആലിയ മാധ്യമപ്രവർത്തകരോട് സംവദിക്കവെ പറഞ്ഞു.

ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച് ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ നിര്മ്മിക്കുന്ന പോച്ചറിന്റെ എക്സിക്യൂട്ടീവ് പ്രൊഡക്ഷന് കൈകാര്യം ചെയ്യുന്നത് ആലിയയുടെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസാണ്. എട്ട് ഭാഗങ്ങളായി ഒരുങ്ങുന്ന പോച്ചർ ആനക്കൊമ്പ് വേട്ടയടക്കം കേരളത്തിലെ വനങ്ങളിൽ വന്യജീവികളെ ഇരയാക്കി നടത്തിയ ക്രൂര കുറ്റകൃത്യങ്ങളുടെയും അതിനെ തടയാൻ ഒരുകൂട്ടം ഉദ്യോഗസ്ഥർ നടത്തുന്ന ജീവൻ മരണ പോരട്ടത്തിന്റെ കഥയാണ് പറയുന്നത്. ഫെബ്രുവരി 23-നാണ് പോച്ചർ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കുന്നത്.

'ക്യാപ്റ്റനും' എനിക്കും കിട്ടിയ ആദ്യത്തെ അംഗീകാരം'; ഓർമ്മകളിൽ പ്രജേഷ് സെൻ
dot image
To advertise here,contact us
dot image