വീണ്ടും ഹിറ്റ് അടിക്കുമോ സണ്ണി ഡിയോൾ; ഗദര് 3 അണിയറയിൽ

ഗദര് 3 ഒരുക്കാനുള്ള ആദ്യഘട്ട കരാര് ജോലികള് പൂര്ത്തിയായി

വീണ്ടും ഹിറ്റ് അടിക്കുമോ സണ്ണി ഡിയോൾ; ഗദര് 3 അണിയറയിൽ
dot image

2023ലെ അപ്രതീക്ഷിത ഹിറ്റ് ചിത്രമായ ഗദര് 2 വിന്റെ മൂന്നാം ഭാഗം വരുന്നു. പിങ്ക് വില്ല റിപ്പോര്ട്ട് അനുസരിച്ച് സീ സ്റ്റുഡിയോസ്, അനിൽ ശർമ്മ, സണ്ണി ഡിയോൾ എന്നിവർ ഗദര് 3 ഒരുക്കാനുള്ള ആദ്യഘട്ട കരാര് ജോലികള് പൂര്ത്തിയാക്കി.

മൂന്നാമത്തെ ഭാഗവും ഇന്ത്യ-പാകിസ്ഥാന് സംഘർഷത്തിൽ അധിഷ്ഠിതമായുള്ളതായിരിക്കും എന്നാണ് വിവരം. ഇപ്പോള് ലഭിച്ചിരിക്കുന്ന ആശയം നിരവധി ട്വിസ്റ്റുകള് ഉള്ളതാണ്. എന്നാല് ഇത് വികസിപ്പിക്കുന്നതിന് കൂടുതല് സമയം ആവശ്യമാണെങ്കിലും മൂന്നാം ഭാഗത്തിലും ഗദറിലെ മുഖ്യകഥാപാത്രങ്ങളായ താരാ സിംഗ്, സക്കീന, ജീത് എന്നിവർ തന്നെയാണ് ഉണ്ടാക്കുക.

സലാറിന് സലാം വെക്കാം ഇനി ഒടിടിയിൽ; സ്ട്രീമിങ് ആരംഭിച്ചു

സണ്ണി ഡിയോള് എന്ന താരത്തിന് പതിറ്റാണ്ടുകള്ക്ക് ശേഷം ബോക്സോഫീസ് ഹിറ്റ് നല്കിയ ചിത്രമായിരുന്നു ഗദര് 2 . 2001 ല് പുറതെത്തിയ ജനപ്രിയ ചിത്രത്തിന്റെ സീക്വല് എന്ന നിലയില് പ്രതീക്ഷകള് ഉണ്ടായിരുന്നെങ്കിലും ഇത്ര വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ല. 80 കോടി ബജറ്റില് ഒരുക്കിയ ചിത്രത്തിന്റെ കളക്ഷന് വച്ച് നോക്കിയാല് കൊവിഡിന് ശേഷം ഇത്രത്തോളം ലാഭം നേടിയ ചിത്രം വേറെയുണ്ടാകില്ല.

dot image
To advertise here,contact us
dot image