ശ്രദ്ധേയമായി കൊച്ചി സിറ്റി ട്രാഫിക് പൊലീസിന്റെ 'ശുഭയാത്ര'; ആശംസയറിയിച്ച് മോഹൻലാൽ

11 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മോഹൻലാൽ പറയുന്ന വാക്കുകൾ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തവും

ശ്രദ്ധേയമായി കൊച്ചി സിറ്റി ട്രാഫിക് പൊലീസിന്റെ 'ശുഭയാത്ര'; ആശംസയറിയിച്ച് മോഹൻലാൽ
dot image

ട്രാഫിക് ബോധവത്കരണം ലക്ഷ്യമാക്കി കൊച്ചി സിറ്റി ട്രാഫിക് പൊലീസിന്റെ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. 'ശുഭയാത്ര' എന്ന് പേരിട്ടിരുക്കുന്ന ചിത്രത്തിൽ മോഹൻലാലും ഭാഗമാണ്. ലറിഷ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രം ഒഫീഷ്യൽ യൂട്യൂബ് റിലീസായി മോഹൻലാൽ, ഇന്ദ്രജിത്ത്, ബേസിൽ ജോസഫ്, മെന്റാലിസ്റ്റ് ആദി ഒപ്പം മറ്റു 45 ഓളം താരങ്ങളുടെയും സോഷ്യൽ മീഡിയയിലൂടെ നിർവഹിച്ചു.

11 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ മോഹൻലാൽ പറയുന്ന വാക്കുകൾ തന്നെയാണ് ചിത്രത്തിന്റെ ഇതിവൃത്തവും. 'സിനിമയിലെ പോലെ യഥാർത്ഥ ജീവിതത്തിൽ റീടേക്കുകൾ ഇല്ല' എന്നാണ് അദ്ദേഹം പറയുന്നത്. ഷോർട്ട് ഫിലിമിന്റെ നിർമ്മാണം ചവറ ഫിലിം സ്കൂളും, പറക്കാട്ട് ജ്വൽസും ചേർന്നാണ്. ഷിഖിൻ, വൈഗ, ഗോഡ്സൺ എന്നിവരാണ് അഭിനേതാക്കൾ.

dot image
To advertise here,contact us
dot image