'റാം കെയർ ഓഫ് ആനന്ദി' സിനിമയാകുന്നു

മലയാളം–തമിഴ് ഭാഷകളിലായാണ് സിനിമ ഒരുങ്ങുന്നത്

dot image

യുവ എഴുത്തുകാരൻ അഖിൽ പി ധർമജന്റെ നോവൽ 'റാം കെയർ ഓഫ് ആനന്ദി' സിനിമയാകുന്നു. വെൽത്ത് ഐ സിനിമാസിന്റെ ബാനറിൽ വിഘ്നേഷ് വിജയകുമാർ നിർമ്മിക്കുന്ന ചിത്രം നവാഗതയായ അനുഷ പിള്ളയാണ് സംവിധാനം ചെയ്യുന്നത്. സംവിധായകൻ കമലിന്റെ അസോസിയേറ്റ് ആയിരുന്ന അനുഷ വി കെ പ്രകാശിന്റെയും സംവിധാന സഹായിയായിരുന്നു.

'ആ സ്നേഹം കിട്ടുക മഹാഭാഗ്യം', 'എനിക്കെന്റെ പിള്ളേർ ഉണ്ടെടാ'; താരരാജാക്കന്മാരുടെ വീഡിയോ വൈറൽ

കൊച്ചി ഗ്രാന്റ് ഹയാത്തിൽ നടന്ന ചടങ്ങിൽ വെൽത്ത് ഐ ഗ്രൂപ്പ് സിഇഒ വിഘ്നേഷ് വിജയകുമാറും കമലും ചേർന്നാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. മലയാളം–തമിഴ് ഭാഷകളിലായി അണിയിച്ചൊരുക്കുന്ന സിനിമയിലെ താരങ്ങളെ സംബന്ധിച്ച വിവരങ്ങൾ അറിയിച്ചിട്ടില്ല.

ഇന്ത്യൻ 2നൊപ്പം ഇന്ത്യൻ 3യും; കമൽഹാസൻ-എച്ച് വിനോദ് ചിത്രത്തിന് എന്തു സംഭവിക്കും?

ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽ നിന്നും സിനിമ പഠിക്കാന് ചെന്നൈ നഗരത്തിലെത്തിയ ശ്രീറാം എന്ന യുവാവിന്റെയും ആനന്ദി എന്ന ശ്രീലങ്കന് യുവതിയുടെയും ജീവിതത്തില് ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് നോവൽ. പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയുമൊക്കെ നിറയുന്ന നോവൽ മലയാളത്തില് സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകം കൂടിയാണ്.

dot image
To advertise here,contact us
dot image