
പ്രമുഖ സ്റ്റഡി എബ്രോഡ് കൺസൾറ്റന്റ് ആയ ഹാർവെസ്റ്റ് എബ്രോഡ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് എക്സ്പോ രണ്ടാം ഘട്ടം ജൂൺ 21ന് നടക്കും. മലപ്പുറം പെരിന്തൽമണ്ണയിലെ ഹൈട്ടൺ ഹോട്ടലിൽ വെച്ചാണ് എക്സ്പോ നടക്കുന്നത്.
കേരളം കണ്ട ഏറ്റവും വലിയ എംബിബിഎസ് എക്സ്പോക്കാണ് മലപ്പുറവും സാക്ഷിയാകുന്നത്. എംബിബിഎസ് പഠിക്കാൻ ആഗ്രഹിക്കുന്ന, അതും വിദേശ രാജ്യങ്ങളിൽ ചെന്ന് പഠിക്കാൻ സ്വപ്നം കാണുന്ന വിദ്യാർഥികൾക്ക് ഈ എക്സ്പോ ഉപകാരപ്പെടുത്താവുന്നതാണ്.
ജീവിതത്തിലെ തന്നെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്നാണ് കരിയറിൽ ഏത് വഴി തിരഞ്ഞെടുക്കണമെന്നുള്ളത്. വിദേശത്ത് പഠിക്കാനുള്ള നീക്കങ്ങൾ ആലോചിക്കുമ്പോൾ, അതും എംബിബിഎസ് പോലുളള ഒരുപാട് ചിലവ് വരുന്ന കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോഴും വിദ്യാർഥികളിൽ ഒരുപാട് കൺഫ്യൂഷനുകളുണ്ടാകാം. സ്വാഭികമായ ഇത്തരത്തിലുള്ള എല്ലാ സംശയങ്ങൾക്കും മറുപടി നൽകുവാൻ ഹാർവെസ്റ്റ് എക്സ്പോയിലൂടെ സാധിക്കും.
പതിനായിരത്തിലേറെ വിദ്യാർഥികൾക്കായി യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്റ്, അയർലണ്ട് , ജർമ്മനി, ഇറ്റലി, ഫിൻലാന്റ്, ഫ്രാൻസ്, നെതർലാന്റ് തുടങ്ങി 60ലേറെ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാൻ ഹാർവെസ്റ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് അവരുടെ അഭിരുചിക്കും സൗകര്യത്തിനും അനുസരിച്ച് തിരഞ്ഞെടുക്കാൻ സാധിക്കുന്ന സർവകലാശാലകളെ സഹായിക്കാൻ എക്സപോക്ക് സാധിക്കും.
അതിരുകൾക്കപ്പുറത്തേക്ക്-ഡോക് പാനലിനൊപ്പം എക്സ്പോയിൽ ഉടനീളം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ട മാർഗനിർദേശങ്ങൾ നൽകി കൂടെയുണ്ടാകും ഡോക് പാനൽ അഥവാ ഹാർവെസ്റ്റ് അബ്രോഡിന്റെ അലുമിനി ഡോക്ടേഴ്സ് പാനൽ. ഹാർവനെസ്റ്റ് എബ്രോഡ് വഴി പഠനം പൂർത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി പ്രാക്ടീസ് ചെയ്യുന്ന ഒരു കൂട്ടം എക്സ്പേർട്ട് ഡോക്ടേഴ്സാണ് അനുഭവങ്ങൾ പങ്കുവയ്ക്കാനും പുതുതായി എംബിബിഎസ് പഠനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകി ഒപ്പം ചേരുന്നത്.
സ്കോളർഷിപ്പ് ഫെസ്റ്റ്
യൂണിവേഴ്സിറ്റികൾ സംഘടിപ്പിക്കുന്ന സ്കോളർഷിപ്പ് എക്സാമിനേഷനാണ് ഈ എക്സ്പോയുടെ പ്രധാന ആകർഷണം. പരീക്ഷ വിജയിക്കുന്ന ആദ്യ 30 വിദ്യാർത്ഥികൾക്ക് 12-14 ലക്ഷം രൂപ ഫീസിൽ എംബിബിഎസ് പഠിക്കാൻ അവസരമുണ്ടാകും. കൂടാതെ നീറ്റിൽ 400ൽ അധികം മാർക്ക് ലഭിച്ചവർക്ക് പരീക്ഷ എഴുതാതെ തന്നെ സ്കോളർഷിപ്പോടു കൂടി എംബിബിഎസ് പഠിക്കുവാനുള്ള അവസരവും ലഭിക്കും.
എക്സ്പോ നടക്കുന്ന സ്ഥലങ്ങൾ
21 ജൂൺ : മലപ്പുറം (ഹൈടൺ ഹോട്ടൽ, പെരിന്തൽമണ്ണ)
22 ജൂൺ : കൊച്ചി (റാഡിസൺ ബ്ലൂ)
28 ജൂൺ: കോട്ടയം (വിൻസർ കാസിൽ)
29 ജൂൺ: തിരുവനന്തപുരം (മാസ്കോട്ട് ഹോട്ടൽ)
05 ജൂലൈ: കോഴിക്കോട് (പാരാമൗണ്ട് ടവർ)
06 ജൂലൈ:തൃശൂർ (ജോയ്സ് പാലസ്)
12 ജൂലൈ: കൊല്ലം (ബീച്ച് ഓർക്കിഡ്)
Click Here for Registration
Content Highlights- Harvest studies MBBS expo in Malappuram