പാർത്ഥിപൻ്റെ പുതിയ ചിത്രത്തിൽ ഹരീഷ് ശിവരാമകൃഷ്ണൻ പാടും

സംഗീത സംവിധായകൻ ഡി ഇമ്മനാണ് ഹരീഷ് സിനിമയുടെ ഭാഗമാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്

dot image

ആർ പാർത്ഥിപൻ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിൽ പാടാൻ ഹരീഷ് ശിവരാമകൃഷ്ണൻ. ഡി ഇമ്മൻ ആണ് സംഗീതം ഒരുക്കുന്നത്. അഞ്ച് പാട്ടുകളാണ് സിനിമയിൽ ഉണ്ടാകുക. ശ്രുതി ഹാസനും സിനിമയിൽ പാടുന്നുണ്ട്.

'ഡ്യൂൺ 2' നേരത്തെയെത്തും; പുതിയ റിലീസ് തീയതി

ഇമ്മൻ തന്നെയാണ് ഹരീഷ് സിനിമയുടെ ഭാഗമാകുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ആർ പാർത്ഥിപന്റെ അടുത്ത സംവിധാന സംരംഭത്തിനായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനെ തിരഞ്ഞെടുത്തതിൽ സന്തോഷം! പാർത്ഥിപൻ തന്നെയാണ് ഗാനരചന നിർവഹിച്ചത്. ഗാനങ്ങൾ റിലീസ് ചെയ്യുന്നതിനായി കാത്തിരിക്കാനാകുന്നില്ല,' ഡി ഇമ്മൻ ചിത്രത്തിനൊപ്പം കുറിച്ചു.

'ഇരവിൻ നിഴൽ' ആണ് പാർത്ഥിപൻ അവസാനം സംവിധാനം ചെയ്ത ചിത്രം. 2022ൽ ആണ് ചിത്രം റിലീസിനെത്തിയത്. നോൺ ലീനിയർ സിംഗിൾ ഷോട്ടിൽ കഥ പറഞ്ഞ ആദ്യ ഇന്ത്യൻ സിനിമ എന്ന പേരിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരുന്നു. എ ആർ റഹ്മാൻ ആയിരുന്നു സംഗീത സംവിധായകൻ. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ഗായികയായി ശ്രേയ ഘോഷാൽ തിരഞ്ഞെടുക്കപ്പെട്ടത് ഇരവിൻ നിഴലിലെ പാട്ടിനാണ്.

dot image
To advertise here,contact us
dot image