
അല്ലു അർജുനെ പ്രശംസിച്ച് അമിതാഭ് ബച്ചൻ. 'ശ്രീവല്ലി' എന്ന ഗാനത്തെ മുൻനിർത്തിയാണ് അമിതാഭ് അല്ലു അർജുനെ അഭിനന്ദിച്ചത്. ഒരു നടന്റെ കാലിൽ നിന്ന് ചെരുപ്പ് ഊരിവന്നപ്പോൾ ആ നൃത്തച്ചുവട് വൈറലാകുന്നത് ജീവിതത്തിൽ ആദ്യമായി കണ്ടു എന്നായിരുന്നു ബിഗ് ബിയുടെ കമന്റ്. കോൻ ബനേഗാ ക്രോർപതി എന്ന പരിപാടിയിരുന്നു പരാമർശം.
'മറ്റുള്ളവരെയും നമ്മളെതന്നെയും അപകടത്തിലാക്കരുത്'; തിയേറ്ററിൽ പടക്കം പൊട്ടിച്ച സംഭവത്തിൽ സൽമാൻ ഖാൻ" For the first time in my life, I witnessed a dance move going viral when a slipper came off an Actor's Foot" - #AmitabhBachchan @SrBachchan @alluarjun #AlluArjun #Pushpa2TheRule #PushpaTheRise #Pushpa pic.twitter.com/bQkUEee6BE
— Thyview (@Thyview) November 13, 2023
പുഷ്പ സീരീസിലെ ആദ്യ ഭാഗം 'പുഷ്പ: ദി റൈസി'ൽ സിദ് ശ്രീറാം പാടിയ പാട്ടിൽ രശ്മിക മന്ദാനയും അല്ലു അർജുനുമാണ് ഉണ്ടായിരുന്നത്. സിനിമയിലെ പ്രകടനത്തിന് അല്ലു അർജുൻ ദേശീയ ചലച്ചിത്ര പുരസ്കാരവും ഏറ്റുവാങ്ങിയിരുന്നു. ബോക്സ് ഓഫീസില് കളക്ഷന് റെക്കോര്ഡുകള് തീർത്ത് വലിയ വിജയമാണ് 2021ല് പുഷ്പ ദി റൈസ് നേടിയത്.
തമിഴിലെ വമ്പൻ ക്ലാഷ്; 'കങ്കുവ'യും 'ഇന്ത്യൻ 2'വും ഒരേദിവസം റിലീസിന്സുകുമാര് സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില് ഒരുങ്ങുകയാണ്. പുഷ്പ രാജ് എന്ന ചന്ദന കടത്തുകാരന്റെ വേഷമാണ് താരത്തിന് സിനിമയിൽ. അല്ലുവിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിൽ ഫഹദ് ഫാസിലാണ് പ്രതിനായകൻ. 2024 ഓഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററിലെത്തും.