മലയാളത്തിൽ വീണ്ടുമൊരു 'സൂപ്പർ ഹീറോ' വരുന്നു; പ്രീ പ്രൊഡക്ഷൻ ആരംഭിച്ചതായി രഞ്ജിത്ത് ശങ്കർ

'ഹീ ഈസ് ഗെറ്റിങ് റെഡി ' എന്ന് കുറിച്ചുകൊണ്ടായിരുന്നു ക്യാരക്ടർ സ്കെച്ച് പുറത്തുവിട്ടത്.

മലയാളത്തിൽ വീണ്ടുമൊരു 'സൂപ്പർ ഹീറോ' വരുന്നു; പ്രീ പ്രൊഡക്ഷൻ ആരംഭിച്ചതായി രഞ്ജിത്ത് ശങ്കർ
dot image

രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ സൂപ്പർ ഹീറോ ഉള്ളടക്കമുളള ചിത്രം ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം സിനിമയുമായി ബന്ധപ്പെട്ട് സൂപ്പർ ഹീറോയുടെ ക്യാരക്ടർ സ്കെച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. തുടർന്ന് സൂപ്പർ ഹീറോ എലമന്റുള്ള ഒരു ചിത്രമൊരുക്കാൻ പദ്ധതിയിടുന്നതായി സംവിധായകൻ റിപ്പോർട്ടർ ലൈവിനോട് പ്രതികരിച്ചു.

സൂപ്പർ ഹീറോ എന്നുപറയുമ്പോൾ ഒരു മുഴുനീള സൂപ്പർ ഹീറോ ചിത്രമല്ല. അങ്ങനെ ഒരു കൺവെൻഷണൽ സൂപ്പർ ഹീറോയെ അല്ല ഉദ്ദേശിക്കുന്നത്. സൂപ്പർ ഹീറോ ഘടകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സിനിമ എന്നുമാത്രം. സിനിമയുമായി ബന്ധപ്പെട്ട ജോലികൾ പുരോഗമിക്കുന്നു, രഞ്ജിത്ത് ശങ്കർ പറഞ്ഞു. ക്യാരക്ടർ സ്കെച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന്റെ കമന്റ് ബോക്സിൽ നിറഞ്ഞത്.

'ഹീ ഈസ് ഗെറ്റിങ് റെഡി (അവൻ ഒരുങ്ങുകയാണ്)' എന്ന് കുറിച്ചുകൊണ്ടായിരുന്നു ചിത്രം പുറത്തുവിട്ടത്. ക്യാരക്ടർ സ്കെച്ചിലെ സൂപ്പർ ഹീറോയുടെ നെഞ്ചിൽ 'ജി' എന്ന അടയാളപ്പെടുത്തിയിട്ടുണ്ട്. സർജാനോ ഖാലിദ്, പ്രിയ പ്രകാശ് വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ 4 ഇയേഴ്സ് ആണ് രഞ്ജിത്ത് ശങ്കർ ഏറ്റവുമൊടുവിൽ സംവിധാനം ചെയ്ത ചിത്രം.

dot image
To advertise here,contact us
dot image