Top

ആരോഗ്യനില മോശം, നടന്‍ സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്

9 Jan 2022 4:29 AM GMT
ഫിൽമി റിപ്പോർട്ടർ

ആരോഗ്യനില മോശം, നടന്‍ സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
X

നടന്‍ സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സത്യരാജിന്റെ ഇപ്പോഴത്തെ ആരോഗ്യ നിലയെക്കുറിച്ചുള്ള അധികൃതര്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊവിഡ് മൂര്‍ച്ഛിതാണ് ആശുപത്രിയില്‍ പേവേശിപ്പിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, സിനിമ മേഖലയില്‍ നിരവധി പ്രമുഖരാണ് കൊവിഡ് ബാധിതരാകുന്നത്. സംവിധായര്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആയിരുന്നു. മഹേഷ് ബാബു, തൃഷ, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കും അടുത്ത ദിവസങ്ങളായി കൊവിഡ് ബാധിച്ചിരുന്നു.

Next Story

Popular Stories