Top

'നീതിക്ക് വേണ്ടിയുള്ള പോരാട്ടം'; 'ജന ഗണ മന' ഒടിടി റിലീസ് ജൂൺ രണ്ടിന്

പൃഥ്വിരാജിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് 'ജന ഗണ മന' യിലെ അരവിന്ദ് സ്വാമിയുടേത്

27 May 2022 3:37 AM GMT
ഫിൽമി റിപ്പോർട്ടർ

നീതിക്ക് വേണ്ടിയുള്ള പോരാട്ടം; ജന ഗണ മന ഒടിടി റിലീസ് ജൂൺ രണ്ടിന്
X

പൃഥ്വിരാജ്-സൂരജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലെത്തിയ ചിത്രം 'ജന ഗണ മന' ഒടിടിയിൽ. ജൂൺ രണ്ടിന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. തിയേറ്ററിൽ വൻ ആവേശത്തിരയൊരുക്കിയ ചിത്രം 50 കോടി ക്ലബിലും ഇടം നേടി മുന്നേറുകയാണ്. ഇന്ത്യയിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന പല സംഭവങ്ങളെയും പ്രതിഷേധങ്ങളെയും ആധാരമാക്കിക്കൊണ്ടാണ് ഡിജോ ജോസ് 'ജന ഗണ മന' ഒരുക്കിയിരിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യും.

പൃഥ്വിരാജിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ് 'ജന ഗണ മന' യിലെ അരവിന്ദ് സ്വാമിയുടേത്. അവസാനം വരെ പോരാടിയും നീതിയും നിയമവും എല്ലാവർക്കും ഒന്നാണ് എന്ന് ബോധ്യപ്പെടുത്തുന്നതുമായ അരവിന്ദ് സ്വാമിയുടെ കോടതി മുറി രംഗങ്ങൾ ശ്രദ്ധേയവും ചർച്ചാവിഷയമായതുമാണ്. അതുപോലെ തന്നെയായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പോലീസ് വേഷവും. ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രമാണ് ജന ഗണ മന.

മംമ്ത മോഹൻദാസ്, വിൻസി അലോഷ്യസ്‍, ശാരി, ധ്രുവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ട് ഭാഗങ്ങളായാണ് 'ജന ഗണ മന' ചിത്രീകരിച്ചിരിക്കുന്നത്. രണ്ടാം ഭാഗത്തിൽ അരവിന്ദ് സ്വാമിയുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളാണ് പറയുന്നത്. ഇതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.

Story highlights: 'A Fight for Justice'; 'Jana Gana Mana' OTT release on June 2nd

Next Story