'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍'ക്ക് ബോളിവുഡ് പിന്തുണ നല്‍കിയില്ല; രണ്‍ദീപ് ഹൂഡ

സാജിദ് നാദിയാവാല തന്നെ സഹായിച്ചെന്ന് രണ്‍ദീപ് ഹൂഡ സമ്മതിച്ചു.
'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍'ക്ക് ബോളിവുഡ് പിന്തുണ നല്‍കിയില്ല; രണ്‍ദീപ് ഹൂഡ

'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' എന്ന തന്റെ ചിത്രത്തെ ബോളിവുഡ് പിന്തുണച്ചില്ലെന്ന് രണ്‍ദീപ് ഹൂഡ. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതും ചിത്രം സംവിധാനം ചെയ്തതും രണ്‍ദീപ് ഹൂഡയാണ്.

ബോളിവുഡ് പൂജ്യം പിന്തുണയാണ് സവര്‍ക്കര്‍ക്ക് നല്‍കിയത്. താന്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് ചിത്രം ചെയ്യുന്നത്. ബോളിവുഡിന് വേണ്ടിയല്ലെന്നാണ് രണ്‍ദീപ് ഹൂഡ പറഞ്ഞത്. എന്നാല്‍ നിര്‍മ്മാതാവ് സാജിദ് നാദിയാവാല തന്നെ സഹായിച്ചെന്ന് രണ്‍ദീപ് ഹൂഡ സമ്മതിച്ചു.

ഉത്തര്‍പ്രദേശില്‍ ചിത്രീകരിക്കുന്ന ആക്ഷന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് ആഗ്രഹമുണ്ട്. ജീവചരിത്ര ചിത്രങ്ങള്‍ പുതിയ ഭാവുകത്വം നല്‍കാന്‍ തനിക്ക് സാധിച്ചെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.

ചിത്രം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി തന്‍റെ സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നെന്ന് രണ്‍ദീപ് ഹൂഡ നേരത്തെ പറഞ്ഞിരുന്നു. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. തന്റെ പിതാവ് തനിക്ക് വേണ്ടി മുംബൈയില്‍ കുറച്ച് സ്വത്തുക്കള്‍ വാങ്ങിയിരുന്നു. ഈ സിനിമയ്ക്കായി താന്‍ അതെല്ലാം വിറ്റു. ഈ ചിത്രത്തിന്റെ നിര്‍മ്മാണം ഒരിക്കലും മുടങ്ങരുതെന്ന് താന്‍ കരുതി. എന്നിട്ടും ഈ ചിത്രത്തിന് ലഭിക്കേണ്ട തരത്തിലുള്ള പിന്തുണ ലഭിച്ചില്ലെന്നുമാണ് രണ്‍ദീപ് ഹൂഡ പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com