'ചോരപുരണ്ട കൈ'; പുതിയ വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ട് സുരേഷ് ഗോപി

നിഗൂഢത ഉണര്‍ത്തുന്ന പശ്ചാത്തല സംഗീതമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
'ചോരപുരണ്ട കൈ';  
പുതിയ വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ട് സുരേഷ് ഗോപി

തിരുവനന്തപുരം: നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പുത്തന്‍ വിശേഷം പങ്കുവെച്ച് നടന്‍ സുരേഷ് ഗോപി. വരാഹം എന്ന സിനിമയുടെ മോഷന്‍ പോസ്റ്ററാണ് സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം സുരേഷ് ഗോപി അഭിനയിക്കുന്ന 257ാമത്തെ ചിത്രം കൂടിയാണ്.

നിഗൂഢത ഉണര്‍ത്തുന്ന പശ്ചാത്തല സംഗീതമാണ് പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചോരപുരണ്ട ആയുധമേന്തിയുള്ള കൈയ്ക്ക് ഒപ്പം വരാഹം എന്നെഴുതുന്നത് പോസ്റ്ററില്‍ കാണാം. വരാഹം ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആകാനാണ് സാധ്യതയെന്നാണ് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് വരാഹത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. സുരാജ് വെഞ്ഞാറമൂട്, നവ്യ നായര്‍, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവര്‍ സുരേഷ് ഗോപിയ്ക്ക് ഒപ്പം ചിത്രത്തില്‍ ഉണ്ട്. ജിത്തു കെ ജയന്‍, മനു സി കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു ആണ്. ചിത്രം ഈ വര്‍ഷം തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com