3 അല്ല 16 വർഷം, അക്ഷയ് കുമാറിനെ തിരുത്തി പൃഥ്വി; ആടുജീവിതത്തെകുറിച്ച് കേട്ട് ഞെട്ടി അക്ഷയ് കുമാർ

കഴിഞ്ഞ 16 വർഷമായി ഈ സിനിമയുടെ പുറകേ ആയിരുന്നു എന്ന് പറഞ്ഞത് ഞെട്ടലോടെയാണ് താരം കേട്ടത്
3 അല്ല 16 വർഷം, അക്ഷയ് കുമാറിനെ തിരുത്തി പൃഥ്വി; ആടുജീവിതത്തെകുറിച്ച് കേട്ട് ഞെട്ടി അക്ഷയ് കുമാർ

ആടുജീവിതം എന്ന സിനിമയ്ക്കായി പൃഥ്വി രാജ് പതിനാറ് വർഷം പ്രയത്നിച്ചു എന്ന് വിശ്വസിക്കാനാകുന്നില്ല എന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. ഇരുവരും ഒന്നിച്ച് അഭിനയിച്ച ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ഇവൻ്റിലാണ് അക്ഷയ് ഈ കാര്യങ്ങൾ പറഞ്ഞത്.

പൃഥ്വി രാജിൽ നിന്ന് പല കാര്യങ്ങളും പഠിച്ചു. അദ്ദേഹം എന്നെ ആടുജീവിതത്തിൻ്റെ ട്രെയിലർ കാണിച്ചിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട് എന്ത് വീഡിയോ പുറത്ത് വന്നാലും അത് തന്നെ കാണിക്കണമെന്ന് പൃഥ്വിയോട് താൻ പറഞ്ഞിട്ടുണ്ടെന്നും അക്ഷയ് കുമാർ പറഞ്ഞു. സിനിമയ്ക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 16 വർഷമായി ഈ സിനിമയുടെ പുറകേ ആയിരുന്നു എന്ന് പറഞ്ഞത് ഞെട്ടലോടെയാണ് താരം കേട്ടത്.

ഇത് തീർത്തും അവിശ്വസനീയമാണ് എനിക്ക് മാത്രമല്ല ഒരു പക്ഷേ നിങ്ങൾക്കും. ഇന്ത്യയിൽ തന്നെ ഈ ഒരു നടൻ അല്ലാതെ മറ്റാർക്കും ഇത് ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നില്ല. തീർച്ചയായും എല്ലാവരും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ആടുജീവിതമെന്നും നമ്മുക്ക് എല്ലാവർക്കും പ്രചോദനമാണ് പൃഥ്വി എന്നും അക്ഷയ് പറഞ്ഞു.

അലി അബ്ബാസ് സഫറിൻ്റെ ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ഇവൻ്റിലാണ് അക്ഷയുടെ വാക്കുകൾ. പൃഥ്വി രാജും അക്ഷയ് കുമാറും ഒന്നിച്ചെത്തുന്ന ചിത്രം എപ്രിൽ 10ന് തീയേറ്ററുകളിൽ എത്തും. ഇവർക്ക് പുറമേ ടൈഗർ ഷ്രോഫ്, മാനുഷി ചില്ലാർ, അലയ, സോനാക്ഷി സിൻഹ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തില്‍ സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. റസൂൽ പൂക്കുട്ടിയാണ് ശബ്ദമിശ്രണം നിർവഹിച്ചിരിക്കുന്നത്.

വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.

3 അല്ല 16 വർഷം, അക്ഷയ് കുമാറിനെ തിരുത്തി പൃഥ്വി; ആടുജീവിതത്തെകുറിച്ച് കേട്ട് ഞെട്ടി അക്ഷയ് കുമാർ
ത​ഗ്‍ ലൈഫിൽ നിവിൻ പോളി, കൂടെ മാസാക്കാൻ അരവിന്ദ് സ്വാമിയും?; കമൽഹാസൻ ചിത്രത്തിലെ പുതിയ അപ്ഡേറ്റ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com