'നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല...'; ഓം ശാന്തി ഓശാന'യുടെ ഓർമ്മ പങ്കുവെച്ച് നസ്രിയ

തിരക്കഥാകൃത്തായിരുന്ന രഞ്ജി പണിക്കറിന് അഭിനയവും വഴങ്ങുമെന്ന് തെളിയിച്ച സിനിമ കൂടിയായിരുന്നു ഇത്.
'നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല...'; ഓം ശാന്തി ഓശാന'യുടെ ഓർമ്മ പങ്കുവെച്ച് നസ്രിയ

'നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല...' എന്ന ഗാനത്തോടെ ആരംഭിച്ച ഒരു കൊച്ച്‌ സിനിമയായിരുന്നു നസ്രിയ പ്രധാന കഥാപാത്രമായി എത്തിയ 'ഓം ശാന്തി ഓശാന'. 2014 ഫെബ്രുവരി ഏഴിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്. നിവിൻ പോളിയുടെ നായക കഥാപാത്രവും അതിഥി വേഷത്തിലെത്തുന്ന വിനീത് ശ്രീനിവാസന്റെ റോളും ചിത്രത്തെ കൂടുതൽ ഭംഗിയാക്കി.

പൂജ എന്ന പ്ലസ് ടു വിദ്യാർത്ഥിനിയുടെ ജീവിതമാണ് സിനിമ പറയുന്നത്. പൂജയുടെ പ്രണയം, സ്വപ്നം, കുടുംബം ഇതിലേക്ക് എല്ലാം സിനിമ എത്തുന്നുണ്ട്. മിഥുൻ മാനുവൽ തോമസ് എന്ന ത്രില്ലർ സിനിമകളുടെ രചയിതാവ് എഴുതിയ ആദ്യ സിനിമയായിരുന്നു 'ഓം ശാന്തി ഓശാന'. 2018 എന്ന സൂപ്പർഹിറ്റ് മലയാളിക്ക് സമ്മാനിച്ച ജൂഡ് ആന്തണി ജോസഫിന്റെയും ആദ്യ സിനിമ.

തിരക്കഥാകൃത്തായിരുന്ന രഞ്ജി പണികറിന് അഭിനയവും വഴങ്ങുമെന്ന് തെളിയിച്ച സിനിമ കൂടിയായിരുന്നു ഇത്. ബോക്സ് ഓഫീസിൽ 10 കോടിയിലധികം രൂപ നേടിയ ചിത്രമായിരുന്നു 'ഓം ശാന്തി ഓശാന'. ഇപ്പോഴിതാ ചിത്രത്തിന്റെ പത്താം വാർഷിക ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.

'പത്ത് വർഷം മുൻപാണ് ഓം ശാന്തി ഓശാന റിലീസ് ചെയ്യന്നത്. പലരും എന്നെ ഇപ്പോഴും പൂജ എന്നാണ് വിളിക്കുന്നത്. അത് ഇപ്പോഴും എന്നെ ഞെട്ടിക്കുന്നു. വെറുമൊരു ഇഷ്ടം എന്നതിലുപരി അവൾ എല്ലാവർക്കും ഒരു റൗഡി കുട്ടിയായിരുന്നു. എന്നിലും പൂജയിലും അവളുടെ സ്നേഹത്തിലും വിശ്വസിച്ച എല്ലാവർക്കും നന്ദി. എൻ്റെ ഹൃദയത്തോടും പല പെൺകുട്ടികളോടും വളരെ അടുപ്പമുള്ള കഥാപാത്രത്തിന് നന്ദി.', നസ്രിയ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

'നീലാകാശം പീലിവിരിക്കും പച്ചത്തെങ്ങോല...'; ഓം ശാന്തി ഓശാന'യുടെ ഓർമ്മ പങ്കുവെച്ച് നസ്രിയ
പൊരുതി നേടിയ വിജയം; മലൈക്കോട്ടൈ വാലിബൻ്റെ ബോക്‌സ് ഓഫീസ് കളക്ഷൻ പുറത്ത്

നസ്രിയ തന്റെ പൂജ എന്ന കഥാപാത്രത്തിനെ അത്രത്തോളം ഭംഗിയായി സ്‌ക്രീനിൽ എത്തിച്ചിരുന്നു. ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച ചിത്രത്തിന് വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം നിർവഹിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com