ദി ബ്രൂ സ്കൂൾ; കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാരിസ്റ്റ സ്കൂൾ കൊച്ചിയിൽ

കൊച്ചി കടവന്ത്രയിലാണ് ദി ബ്രൂ സ്കൂള് പ്രവര്ത്തനം ആരംഭിച്ചിട്ടുള്ളത്

dot image

ഹോസ്പിറ്റാലിറ്റി മേഖലയിലെ പുത്തന് ജോലി സാധ്യതകള് പരിചയപ്പെടുത്തിക്കൊണ്ട് ദി ബ്രൂ സ്കൂള് എന്ന പേരില് ഒരുപുതിയ നൈപുണ്യ വികസന ഇന്സ്റ്റിറ്റ്യൂട്ട് കൊച്ചിയില് പ്രവര്ത്തനം ആരംഭിച്ചു. ആഗോള തലത്തില് ബാരിസ്റ്റ, ബാര്ടെന്ഡര് തസ്തികകളില് പ്രാവീണ്യമുള്ളവരുടെ ആവശ്യം കൂടിവരുന്ന സാഹചര്യത്തില് ഹോസ്പിറ്റാലിറ്റി ഉദ്യോഗാര്ത്ഥികള്ക്ക് ലോക നിലവാരമുള്ള ട്രെയിനിങ്ങും സെര്ട്ടിഫിക്കേഷനും നല്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇന്സ്റ്റിറ്റ്യൂഷന് ആരംഭിച്ചത്. കൊച്ചി കടവന്ത്രയിലാണ് ദി ബ്രൂ സ്കൂള് പ്രവര്ത്തനം ആരംഭിച്ചിട്ടുള്ളത്.

രണ്ട് പ്രധാന കോഴ്സുകളാണ് ദി ബ്രൂ സ്കൂള് തുടങ്ങിയിട്ടുള്ളത്. ആദ്യത്തേത് മൂന്ന് മാസത്തെ ദൈര്ഘ്യമുള്ള സെര്ട്ടിഫിക്കേഷന് കോഴ്സ് ഇന് ബാരിസ്റ്റ സ്കില്സ് ആണ്. ഒരു ബാരിസ്റ്റ അഥവാ ഒരു കഫേ കൗണ്ടര്/ കോഫി മെഷീന് കൈകാര്യം ചെയ്യുന്ന ആള് അറിഞ്ഞിരിക്കേണ്ട എല്ലാ മേഖലകളെ കുറിച്ചും ഈ കോഴ്സില് പഠിപ്പിക്കുന്നുണ്ട്. രണ്ടാമത്തേത് ഡിപ്ലോമ ഇന് മിക്സോളജി ആന്ഡ് ബാര് ടെന്ഡിങ് ആണ്. ആറ് മാസമാണ് ഈ കോഴ്സിന്റെ കാലാവധി. അത്യാധുനിക ബാര് മാനേജ്മെന്റ്, കോക്ടെയ്ല് മേക്കിങ്, തുടങ്ങി ഒരു ബാര് ടെന്ഡര് അറിഞ്ഞിരിക്കേണ്ട എല്ലാ വിഭാഗങ്ങളും ഈ കോഴ്സില് ഉള്പ്പെടുത്തിയിട്ടുണ്ട്. സ്ഥാപനം STED കൗണ്സില് അംഗീകൃതമാണ്. അതിനാല് ലോകത്തിലെ ഒട്ടുമിക്ക രജ്യങ്ങളിലും ഇവരുടെ സര്ട്ടിഫിക്കേറ്റ് സ്വീകാര്യവുമാണ്.

ഇന്ത്യയിലും വിദേശത്തും തൊഴില് പ്രാവീണ്യമുള്ള ബാരിസ്റ്റുകളുടെയും ബാര്ടെന്ഡര്മാരുടെ ആവശ്യം കുടിവരികയാണെന്ന് ദി ബ്രൂ സ്കൂളിന്റെ സഹ സ്ഥാപകന് വിപിന് പറഞ്ഞു. തല്പരരായ കേരളത്തിലെ ഉദ്യോഗാര്ത്ഥികള്ക്ക് ഈ മേഖലയില് പഠിക്കാനുള്ള സാഹചര്യം കുറവാണ്. കുറഞ്ഞ ചെലവില് ആഗോള നിലവാരത്തിലുള്ള തൊഴില് പരിശീലനം നല്കുക എന്നതാണ് ദ ബ്രൂ സ്കൂളിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തുടര് പഠനവുമായി വിദേശത്തേക്ക് പോകുന്ന മലയാളി വിദ്യാര്ത്ഥികളുടെ എണ്ണം കൂടിവരികയാണ്. ഈ കോഴ്സ് ചെയ്യുന്നതിലൂടെ അവര്ക്ക് വിദേശത്ത് ജോലി ലഭിക്കാന് സാധ്യത കൂടുതലാണ്. ഈ മേഖലയില് കഴിവ് തെളിയിച്ചിട്ടുള്ള ഒരു ടീമാണ് പരിശീലനം നയിക്കുന്നത്. വളരെ സൂക്ഷ്മമായി തിരഞ്ഞെടുത്ത പാഠ്യപദ്ധതി ഓരോ വിദ്യാര്ത്ഥിക്കും ഈ മേഖലയില് വേണ്ട അറിവും കരകൗശലവും ഉറപ്പുവരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image