രണ്ട് ഭാഗവും ഒന്നിച്ച് എടുക്കണ്ട എന്ന് പറഞ്ഞതാണ്, റാം മുടങ്ങിയതിൽ സങ്കടമുണ്ട്; കാരണവുമായി ജീത്തു ജോസഫ്

'രസകരമായ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം കൂടിയാണത്. വേറൊരു മൂഡിലാണ് അത് പറയാന്‍ ഉദ്ദേശിക്കുന്നത്'

രണ്ട് ഭാഗവും ഒന്നിച്ച് എടുക്കണ്ട എന്ന് പറഞ്ഞതാണ്, റാം മുടങ്ങിയതിൽ സങ്കടമുണ്ട്; കാരണവുമായി ജീത്തു ജോസഫ്
dot image

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന സിനിമയാണ് റാം. ചിത്രം ഏറെ കാലമായി അണിയറയിൽ ഒരുങ്ങുകയാണ്. എന്നാകും ചിത്രം റിലീസ് ചെയ്യുക എന്ന കാത്തിരിപ്പിലാണ് ഓരോ സിനിമാ പ്രേമിയും. റാം പ്രഖ്യാപിച്ചതിനും ഷൂട്ടിം​ഗ് ആരംഭിച്ചതിന് ശേഷവും മോഹൻലാൽ- ജീത്തു കോമ്പോയിൽ ഏതാനും സിനിമകൾ റിലീസ് ചെയ്തിരുന്നു. എന്നിട്ടും റാമിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ റാം വൈകുന്നതിനെക്കുറിച്ച് മനസുതുറക്കുകയാണ് ജീത്തു ജോസഫ്.

'റാം ഫിനാന്‍ഷ്യല്‍ പ്രശ്നത്തില്‍ കിടക്കുകയാണ്. വളരെ സങ്കടമുള്ളൊരു കാര്യമാണത്. ഒത്തിരി എഫേര്‍ട്ട് എടുത്തതും ഒത്തിരി പൈസയും മുടക്കിയ പ്രൊജക്ട് ആണത്. നിര്‍മാതാക്കള്‍ തീരുമാനിക്കണം. യുകെ, മൊറോക്കോ, ഇന്ത്യയിലൊക്കെ ഷൂട്ട് ചെയ്തു. കുറച്ച് ഭാഗങ്ങള്‍ ടുണീഷ്യയില്‍ ഷൂട്ട് ചെയ്യാനുണ്ട്. അത് ഭയങ്കര സങ്കടമായി പോയി. റെസ്യൂം ചെയ്ത് അതുപോലെ മേക്ക് ചെയ്യാന്‍ പറ്റിയാല്‍ റെലവന്‍സിന്‍റെ പ്രശ്മമില്ല. ഹെവി ആയിട്ടുള്ളതോടെ ലാര്‍ജര്‍ ദാന്‍ ലൈഫ് ക്യാരക്ടറല്ല ഈ സിനിമ. ഒരാളുടെ യാത്രയും അയാളുടെ ഇമോഷന്‍സുള്ള സിനിമയാണ്.

mohanlal

രസകരമായ ആക്ഷന്‍ രംഗങ്ങളുള്ള ചിത്രം കൂടിയാണത്. വേറൊരു മൂഡിലാണ് അത് പറയാന്‍ ഉദ്ദേശിക്കുന്നത്. ടു പാര്‍ട്ട് സിനിമയാണ് റാം. അത് ഒന്നിച്ചെടുത്തു പോയി. ഞാന്‍ പറഞ്ഞതാണ് നമുക്കാദ്യം ഫസ്റ്റ് ഫിനിഷ് ചെയ്യാമെന്ന്. യുകെയില്‍ തന്നെ ഫസ്റ്റും സെക്കൻഡും ഉണ്ട്. അവിടെ പോയപ്പോള്‍ തന്നെ രണ്ടും ഷൂട്ട് ചെയ്തു. അത് കഴിഞ്ഞ് മൊറോക്കോയില്‍ പോയി ഇന്ത്യയില്‍ വന്നു. എല്ലാം കൂട്ടി വന്നപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തി. 20-25 ദിവസമുണ്ടെങ്കില്‍ റാം ആദ്യഭാഗം പൂര്‍ത്തിയാകും. മറ്റൊരു 25 ദിവസമുണ്ടെങ്കില്‍ രണ്ടാം ഭാഗവും. ആകെ മൊത്തത്തിൽ ഒരു 50 ദിവസത്തെ ഷൂട്ട് മാത്രമാണ് വേണ്ടിയിരുന്നത്', ജീത്തു ജോസഫിന്റെ വാക്കുകൾ.

ജീത്തു ജോസഫ് തന്നെ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ തൃഷ, ഇന്ദ്രജിത് സുകുമാരന്‍, സംയുക്ത, ദുര്‍ഗ കൃഷ്ണ, ചന്തുനാഥ്, അനൂപ് മേനോന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു ശ്യാമാണ്. അഭിഷേക് ഫിലിംസ് പാഷന്‍ സ്റ്റുഡിയോസിന്റെ കീഴില്‍ രമേശ്. പി. പിള്ള, സുധന്‍ സുന്ദരം എന്നിവര്രാണ് ചിത്രം നിർമിക്കുന്നത്.

Content Highlights: Jeethu Joseph about Mohanlal film Ram's delay

dot image
To advertise here,contact us
dot image