
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ എംബിബിഎസ് എബ്രോഡ് എക്സ്പോ ഇനി മലപ്പുറത്തും. ജൂൺ 21നാണ് ഹാർവെസ്റ്റ് സ്റ്റഡീസും റിപ്പോർട്ടർ ടിവിയും ചേർന്ന് നടത്തുന്ന ഏക്‌സ്‌പോ നടക്കുന്നത്. പെരിന്തൽമണ്ണയിലെ ഹൈട്ടൺ ഹോട്ടലിൽ വെച്ചാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഈ എക്‌സ്‌പോയിൽ പങ്കെടുക്കാവുന്നതാണ്.
നീറ്റ് എക്‌സാമിന് 400ലധികം മാർക്കുള്ളവർക്ക് സ്‌കോളർഷിപ്പോട് കൂടി ഇഷ്ടപ്പെട്ട രാജ്യത്ത് പോയി എ.ബി.ബി.എസ് പഠിക്കാം.
സ്‌കോളർഷിപ്പ് ഫെസ്റ്റ്
യൂണിവേഴ്സിറ്റികൾ സംഘടിപ്പിക്കുന്ന സ്‌കോളർഷിപ്പ് എക്സാമിനേഷനാണ് ഈ എക്സ്പോയുടെ പ്രധാന ആകർഷണം. പരീക്ഷ വിജയിക്കുന്ന ആദ്യ 30 വിദ്യാർത്ഥികൾക്ക് 12-14 ലക്ഷം രൂപ ഫീസിൽ എംബിബിഎസ് പഠിക്കാൻ അവസരമുണ്ടാകും. കൂടാതെ നീറ്റിൽ 400ൽ അധികം മാർക്ക് ലഭിച്ചവർക്ക് പരീക്ഷ എഴുതാതെ തന്നെ സ്‌കോളർഷിപ്പോടു കൂടി എംബിബിഎസ് പഠിക്കുവാനുള്ള അവസരവും ലഭിക്കും.
27 രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട നൂറോളം മികച്ച മെഡിക്കൽ യൂണിവേഴ്സിറ്റികളിൽ ചുരുങ്ങിയ ചിലവിൽ അഡ്മിഷൻ നേടാൻ നിങ്ങളെ സഹായിക്കുകയാണ് ഹാർവെസ്റ്റ് സ്റ്റഡീസ്. പ്ലസ്ടു പഠനം പൂർത്തിയാക്കിയ, ഡോക്ടറാകാൻ ആഗ്രഹിക്കുന്നവർക്കും നീറ്റ് റിസൽട്ട് കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്കും, നീറ്റ് എക്‌സാം റിപ്പീറ്റേഴ്‌സിനും എംബിബിഎസ് എബ്രോഡ് അവസരങ്ങൾ തേടുന്നവർക്കുമെല്ലാം ഈ എക്‌സ്‌പോ ഉപകാരപ്പെടുത്താവുന്നതാണ്.
എംബിബിഎസ് പഠനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകാൻ ഈ എക്‌സ്‌പോ സഹായകമാകും. സ്‌കോളർഷിപ്പ് ഫെസ്റ്റ്, മികച്ച യൂണിവേഴ്‌സിറ്റികളിലേക്കുള്ള ആക്‌സസ്, 27 വ്യത്യസ്ത രാജങ്ങളിലെ യൂണിവേഴ്‌സിറ്റുകളുമായുള്ള നേരിട്ടുള്ള ബന്ധം അങ്ങനെ ഒരുപാട് തലങ്ങളിൽ വിദ്യാർത്ഥികളെ സഹായിക്കാൻ എക്‌സ്‌പോയിലൂടെ സാധിക്കും.
Content Highlights- Harvest MBBS expo in Malappuram