
May 29, 2025
11:19 AM
ഒഇസി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് 200 കോടി രൂപ അനുവദിച്ചു. ഒഇസി, ഒബിസി (എച്ച്), എസ്ഇബിസി വിഭാഗങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിച്ചത്. ഈവര്‍ഷം 358 കോടി രൂപയാണ് നല്‍കിയത്. ഇതുവരെയുള്ള മുഴുവന്‍ ആനുകൂല്യവും ലഭ്യമാക്കി.
ബജറ്റ് വിഹിതം 40 കോടി രൂപയായിരുന്നു. ഇതിനൊപ്പം 18 കോടി രൂപ കൂടി അധിക ധനാനുമതിയായി നൽകി. 100 കോടി രൂപ ഉപധനാഭ്യർഥന വഴിയും അനുവദിച്ചു. ഇതിന്റെ തുടർച്ചയായാണ് മുൻവർഷങ്ങളിലേതടക്കം കുട്ടികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പൂർണമായും വിതരണം ചെയ്യുന്നതിനുള്ള തുക ലഭ്യമാക്കിയത്.
Content Highlights: OEC Post Matric Scholarship; Rs 200 crore allocated