വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്

കഴുത്തിന് പരിക്കേറ്റ പ്രേമയെ സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

dot image

വയനാട്: വയനാട്ടില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓര്‍ക്കടവ് പുനത്തില്‍ പ്രേമകുമാരിക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഭര്‍ത്താവ് വിശ്വനാഥനോടൊപ്പം പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് വരുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. കഴുത്തിന് പരിക്കേറ്റ പ്രേമയെ സുല്‍ത്താന്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ മലപ്പുറം കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ കടുവ ആക്രമിച്ച് കൊന്നിരുന്നു. രാവിലെ ഏഴുമണിയോടെ കാളിവാക് അടയ്ക്കാക്കുണ്ടിലായിരുന്നു സംഭവം. റബ്ബര്‍ ടാപ്പിംഗിനെത്തിയ രണ്ടുപേര്‍ക്കു നേരെ കടുവ പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുവലിക്കുകയായിരുന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു.

പ്രദേശത്ത് കടുവയുടെ കാല്‍പ്പാട് നേരത്തെയും കാണിച്ചുകൊടുത്തിരുന്നെന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. പ്രതിഷേധത്തിനൊടുവില്‍ ഗഫൂറിന്റെ ഭാര്യക്ക് താല്‍ക്കാലിക ജോലി നല്‍കാമെന്ന് വനംവകുപ്പ് ഉറപ്പുനല്‍കി. പത്തുലക്ഷം രൂപ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവായി അഞ്ചുലക്ഷം രൂപ നല്‍കാനും തീരുമാനിച്ചു.

Content Highlights: woman injured in wild buffallo attack wayanad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us