
വയനാട്: പേര്യയിൽ ചാരായ വാറ്റ് കേന്ദ്രം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പിടിയിലായി. പേരാമ്പ്ര സ്വദേശി എൻ പി മുഹമ്മദ്, ഇടുക്കി സ്വദേശി അനീഷ്, ബേപ്പൂർ സ്വദേശി അജിത്ത്, ശ്രീകണ്ഠാപുരം സ്വദേശി മാത്യു ചെറിയാൻ എന്നിവരാണ് അറസ്റ്റിലായത്. അബ്കാരി വകുപ്പ് പ്രകാരം കേസെടുത്താണ് ഇവരെ അറസ്റ്റ് ചെയ്തത്.
40 ലിറ്റർ ചാരായവും 1,000 ലിറ്റർ വാഷും എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. കണ്ണൂർ പേരാവൂർ ആസ്ഥാനമായ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥലത്തായിരുന്നു ചാരായ വാറ്റ് നടത്തിയിരുന്നത്. കെട്ടിടത്തിനുള്ളിൽ ബാരലുകളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.