ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കി 19കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം; നഗ്നയാക്കി ഉപേക്ഷിച്ചനിലയിൽ

കോയമ്പത്തൂര്‍ വിമാനത്താവളത്തതിന് സമീപം വൃന്ദാവന്‍ നഗറിലായിരുന്നു സംഭവം

ആണ്‍സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കി 19കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗം; നഗ്നയാക്കി ഉപേക്ഷിച്ചനിലയിൽ
dot image

കോയമ്പത്തൂര്‍: എംബിഎ വിദ്യാര്‍ത്ഥിനിയായ 19-കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ രാത്രി കോയമ്പത്തൂര്‍ വിമാനത്താവളത്തിന് സമീപം വൃന്ദാവന്‍ നഗറില്‍ ആണ്‍സുഹൃത്തുമായി കാറില്‍ സഞ്ചരിക്കുമ്പോഴാണ് അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ ആണ്‍ സുഹൃത്തിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഘം ചെയ്യുകയായിരുന്നു.

പരിക്കേറ്റ ആണ്‍സുഹൃത്ത് അക്രമ വിവരം പൊലീസിനെ അറിയിക്കുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോയമ്പത്തൂര്‍ വിമാനത്താവളത്തതില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാറിയുള്ള സ്വകാര്യ കോളേജിന് സമീപമായിട്ടാണ് പെണ്‍കുട്ടിയെ നഗ്നയായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയെ പുലര്‍ച്ച നാലു മണിയോടെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോവില്‍പാളയത്തിന് സമീപത്ത് നിന്ന് ഇരുചക്ര വാഹനം മോഷ്ടിച്ച പ്രതികളാണ് പെണ്‍കുട്ടിക്കും ആണ്‍ സുഹൃത്തിനും ആക്രമണം നടത്തിയത് എന്ന് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണത്തിനായി ഏഴ് അംഗ പൊലീസ് സംഘത്തെ നിയോഗിച്ചു. പരിക്കേറ്റ ആണ്‍സുഹൃത്തിനെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: gang attacked girl and her boy friend in coimbathore

dot image
To advertise here,contact us
dot image