പാമ്പിനെ പിടിക്കാന്‍ സര്‍പ്പ ടീം; സെക്രട്ടേറിയറ്റ് വളപ്പില്‍ പരിശോധന; ഒരു പാമ്പിനെ കണ്ടെത്തി

സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെ ഒരു പൊലീസുകാരിക്ക് പാമ്പ് കടിയേറ്റിരുന്നു

dot image

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പില്‍ സുരക്ഷാ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റതിന് പിന്നാലെ പരിശോധന വ്യാപിപ്പിച്ച് സർപ്പ ടീം. സെക്രട്ടേറിയറ്റിന് വളപ്പിൽ സര്‍പ്പ ടീം നടത്തിയ പരിശോധനയില്‍ ഒരു പാമ്പിനെ കണ്ടെത്തി.

സെക്രട്ടേറിയറ്റിലെ ഡ്യൂട്ടിക്കിടെയായിരുന്നു പൊലീസുകാരിക്ക് പാമ്പ് കടിയേറ്റത്. ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി രാത്രികാല സുരക്ഷയ്ക്കായി 10 വനിതാ പൊലീസുകാരെ നിയോഗിച്ചിരുന്നു.

എട്ട് പേര്‍ സമരപ്പന്തലിന് സമീപവും രണ്ട് പേര്‍ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിലുമായിരുന്നു. ഇതില്‍ അകത്ത് ജോലിയിലുണ്ടായിരുന്ന പൊലീസുകാരിക്കാണ് പാമ്പ് കടിയേറ്റത്. നിരവധി തവണ സെക്രട്ടറിയേറ്റ് പരിസരങ്ങളില്‍ നിന്നും ഫയലില്‍ നിന്ന് പോലും പാമ്പിനെ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ പേടിസ്വപ്‌നമാണ് സെക്രട്ടേറിയറ്റിനുള്ളിലെ പാമ്പുകള്‍.

Content Highlights: Snake team Inspection at Secretariat premises

dot image
To advertise here,contact us
dot image