മലേഷ്യയ്ക്ക് പോയി മടങ്ങി വന്നപ്പോഴേക്കും വീട് കുത്തിത്തുറന്ന നിലയില്‍; സ്വര്‍ണവും പണവും കവര്‍ന്നു

തിരുവനന്തപുരത്ത് മോഷ്ടാക്കള്‍ വീട് കുത്തി തുറന്ന് 15 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും കവര്‍ന്നു

dot image

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം. കേരള സര്‍വകലാശാല മുന്‍ അസിസ്റ്റന്റ് രജിസ്റ്റര്‍ അനില്‍കുമാറിന്റെ കരിയം ആഞ്ജനേയം വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ വീട് കുത്തി തുറന്ന് 15 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും കവര്‍ന്നു.

കഴിഞ്ഞ നാല് ദിവസമായി അനില്‍ കുമാറും കുടുംബവും മലേഷ്യയില്‍ വിനോദയാത്രയിലായിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. വിനോദയാത്രയ്ക്ക് പോയി മടങ്ങിയെത്തിയപ്പോള്‍ വീടിന്‌റെ മുന്‍വശത്തെ വാതില്‍ പൊളിച്ച നിലയിലായിരുന്നു കാണപ്പെട്ടത്.

പിന്നാലെ നടത്തിയ പരിശോധനയിലാണ് പല സ്ഥലങ്ങളിലായി വെച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അനില്‍കുമാറിന്‌റെ പരാതിയില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു.

content highlights: returned from Malaysia; house was broken into; gold and money were stolen.

dot image
To advertise here,contact us
dot image