നാട്ടുകാർ നോക്കി നിൽക്കെ തലസ്ഥാനത്ത് ക്വട്ടേഷൻ ആക്രമണം; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇന്ന് വൈകുന്നേരം വെള്ളനാട് കൂവക്കുടിയിലാണ് സംഭവം

dot image

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണം. ഇന്ന് വൈകുന്നേരം വെള്ളനാട് കൂവക്കുടിയിൽ നാട്ടുകാർ നോക്കിനിൽക്കെയാണ് സംഘം അക്രമം അഴിച്ചുവിട്ടത്. കൂവക്കുടി ലക്ഷം വീട് കോളനിയിൽ അരുണിനെ(25)യാണ് ആക്രമിച്ചത്.

'ഏകീകൃത കുർബാന ക്രമം ഡിസംബർ 25 ന് നിലവിൽ വരും'; ഉത്തരവിറക്കി വത്തിക്കാന്

സംഭവം തടയാനെത്തിയ അരുണിന്റെ അമ്മ ലക്ഷ്മിയമ്മയെയും സംഘം വെറുതെ വിട്ടില്ല. ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിലായി. പരുക്കേറ്റ അരുണിനെ മെഡിക്കൽ കോളേജിലേക്കും അമ്മയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

dot image
To advertise here,contact us
dot image