
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യതിലേക്ക് കടക്കുകയാണ്. അവസാന ദിനം ലഞ്ചിന് പിരിയുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടമാകാതെ 117 റൺസ് നേടിയിട്ടുണ്ട്. വിജയത്തിലേക്ക് ഇംഗ്ലണ്ടിന് വേണ്ടത് 66 ഓവറിൽ 254 റൺസും ഇന്ത്യയ്ക്ക് വേണ്ടത് പത്തുവിക്കറ്റുമാണ്.
അതേ സമയം 471, 364 എന്നിങ്ങനെയാണ് ഇന്ത്യ രണ്ട് ഇന്നിങ്‌സുകളിൽ നേടിയത്. വാലറ്റത്തിന്റെ റൺസ് സംഭാവനകൾ കുറഞ്ഞതാണ് കാരണം.
വാലറ്റത്തെ പ്രകോപിച്ചായിരുന്നു ഇംഗ്ലണ്ട് വീഴ്ത്തിയത്. പേസർ പ്രസിദ്ധ് കൃഷ്ണയുടെ വിക്കറ്റ് ഒരുദാഹരണം.
ജോഷ് ടങിന്‍റെ ഒരോവറില്‍ ഷാര്‍ദ്ദുല്‍ താക്കൂറും ജസ്പ്രീത് ബുംമ്രയും മുഹമ്മദ് സിറാജും പുറത്തായതിന് പിന്നാലെയാണ് അവസാന ബാറ്ററായി പ്രസിദ്ധ് കൃഷ്ണ ക്രീസിലെത്തിയത്.
രവീന്ദ്ര ജഡേജക്ക് പിന്തുണ നല്‍കി ലീഡുയര്‍ത്തുക എന്ന ഉത്തരവാദിത്തമായിരുന്നു പ്രസിദ്ധിന്റെ തലയിൽ.
10 പന്തുകള്‍ നേരിട്ട് താരം ജഡേജക്ക് പിന്തുണ നല്‍കുകയും ചെയ്തു. 349 റണ്‍സിൽ ഒമ്പത് വിക്കറ്റ് നഷ്ടമായ ഇന്ത്യ അങ്ങനെ 364 റണ്‍സ് വരെയെത്തി.
ഇതിനിടെയായിരുന്നു സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഹാരി ബ്രൂക്ക് പ്രസിദ്ധിനോട് നിനക്ക് കൂറ്റന്‍ സിക്സ് അടിക്കാനറിയാമോ എന്ന് വിളിച്ചുചോദിച്ചത്. പിന്നല്ലാതെ, നിനക്കത് കാണണോ എന്നായിരുന്നു പ്രസിദ്ധിന്‍റെ മറുപടി. കുറച്ചുപന്തുകൾക്ക് ശേഷംകൂറ്റന്‍ സിക്സ് എവിടെയെന്ന് ബ്രൂക്ക് വീണ്ടും ചോദിച്ചു.
ബ്രൂക്കിന്‍റെ പ്രകോപനം ഫലിച്ചു. അതുവരെ പ്രതിരോധിച്ചു നിന്ന് ജഡേജക്ക് പിന്തുണ നല്‍കിയ പ്രസിദ്ധ് ഷൊയ്ബ് ബഷീറിന്‍റെ തൊട്ടടുത്ത പന്തില്‍ സിക്സിന് ശ്രമിച്ചു. എഡ്ജ് ചെയ്ത പന്ത് സ്ക്വയര്‍ ലെഗ്ഗിൽ ക്യാച്ചാകുകയും ചെയ്തു.
Content Highlights: Can I hit you for a six? Prasidh Krishna falls for Harry Brook's provocation