
പാലക്കാട്: പാലക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി. പാലക്കാട് തിരുമിറ്റക്കോട് കൊഴിക്കാട്ടിരി പാലം കടവിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളത്തിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
രാവിലെ 8 മണിയോടെയാണ് സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Content Highlights:Unidentified body found in Palakkad