
പാലക്കാട്: പാലക്കാട് പുതുശ്ശേരിയില്‍ ലോറിയിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയിടിച്ച്, 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനാണ് മരിച്ചത്.
ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കസബ പൊലീസ് കണ്ടെത്തി. ലോറിയും ലോറി ഡ്രൈവറെയും കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
content highlights: Driver fell asleep; Pedestrian dies after being hit by lorry in Palakkad