ദേശീയപാതയിലെ കുഴിയില്‍ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കരിങ്കല്ലത്താണി മരുതല സ്വദേശി കിളിയച്ചന്‍ ഹംസയാണ് (63 ) മരിച്ചത്

dot image

പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ രൂപപ്പെട്ട കുഴിയില്‍ ചാടിയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. കരിങ്കല്ലത്താണി മരുതല സ്വദേശി കിളിയച്ചന്‍ ഹംസയാണ് (63 ) മരിച്ചത്.

കഴിഞ്ഞദിവസം ഉച്ചയ്ക്ക് കരിങ്കല്ലത്താണി മണലുംപുറത്ത് രൂപപ്പെട്ട കുഴിയില്‍ ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹംസ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

content highlights: Autorickshaw overturns after falling into a pothole on the nh; driver dies tragically

dot image
To advertise here,contact us
dot image